തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്ത് നടത്തുന്ന മഹാ മാഘ മഹോത്സവത്തിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ , മുതലെടുത്ത് സംഘ് പരിവാർ
തിരുനാവായ :തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്ത് നടത്താന്‍ തീരുമാനിച്ച മഹാ മാഘ മഹോത്സവത്തിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മ’ നല്‍കി റവന്യു ഉദ്യോഗസ്ഥര്‍. തിരുനാവായ നവാമുകുന്ദ ക്ഷേത്ര പരിസരത്ത് നടക്കാനിരിക്കുന്ന കേരള കുംഭമേളയിലെ അനധികൃത നിര്‍മാണങ്ങള്‍ തടഞ്ഞുവെച്ചുകൊണ്ടാണ് വില്ലേജ് ഓഫീസര്‍ ഒപ്പുവെച്ച് ഉത്തരവിറക്കിയിരിക്കുന്നത്.തിരുന്നാവായ വില്ലേജ്, തിരുന്നാവായ അംശം ദേശം സര്‍വേ നമ്പര്‍ 457 പുറമ്പോക്ക് ഭൂമി (ഭാരതപ്പുഴ) കയ്യേറി അനുമതിയില്ലാതെ പാലം നിര്‍മിക്കുന്നതും ജെ.സി.ബി ഇറക്കി പുഴ നിരപ്പാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആയത് കേരള…

