സ്വത്തു തർക്കം പരിഹരിക്കാൻ സമര മുറയായി നടുറോഡിൽ യുവതിയുടെ നമസ്കാരം.
പാലക്കാട് :സ്വത്തു തർക്കം പരിഹരിക്കാൻ സമര മുറയായി നടുറോഡിൽ നമസ്കാരം പാലക്കാട് നഗരത്തില്‍ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം. കുടുംബസ്വത്തിനെ കുറിച്ചുള്ള തര്‍ക്കം ജനത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് റോഡില്‍ നമസ്‌കരിച്ചതെന്ന് യുവതി പറഞ്ഞു. യുവതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ സ്വത്ത് സംബന്ധിച്ച് ഭര്‍ത്താവിന്റെ സഹോദരങ്ങളുമായി തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. എത്ര ശ്രമിച്ചിട്ടും പ്രശ്‌നം പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് ജനശ്രദ്ധയാകര്‍ഷിക്കാനാണ് നടുറോട്ടിൽ നമസ്‌കരിച്ചതെന്നാണ് യുവതിയുടെ വിശദീകരണം. സംഭവത്തില്‍ കൊല്ലങ്കോട് സ്വദേശിനിയായ യുവതിയെ പാലക്കാട് സൗത്ത് പൊലീസ്…

