തൈരിൽ ഉണ്ട് ഗുണങ്ങളേറെ, മുഖകാന്തി സംരക്ഷിക്കും.
മുഖത്ത് പരീക്ഷിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഒന്നാണ് തൈര്. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ മുഖത്തെ ചുളിവുകൾ, സൂര്യതാപം മൂലമുള്ള ചർമ്മ പ്രശ്നങ്ങൾ എന്നിവയ്‌ക്കുള്ള പരിഹാരമാണ് തൈര്. 2 ടേബിൾ സ്പൂൺ തൈരിനോടൊപ്പം 1 ടേബിൾ സ്പൂൺ കടലമാവ് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ കരിവാളിപ്പുകൾ, ചുളിവുകൾ എന്നിവയ്‌ക്ക് പരിഹാരമാണ്. കൂടാതെ ചർമ്മത്തിന് വെളുപ്പ് നിറം നൽകാനും ഈ മിശ്രിതത്തിന് സാധിക്കുന്നു. യാതൊരുവിധ പാർശ്വഫലങ്ങളും ഈ മിശ്രിതത്തിന് ഇല്ല. ചർമ്മത്തിലെ ആവശ്യമില്ലാത്ത…

