നോർവേ – ഇസ്രായേൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ നോർവേ ഫുട്ബോൾ ഫെഡറേഷൻ (NFF) തീരുമാനിച്ചു.
നോർവേ – ഇസ്രായേൽ ലോകകപ്പ്
യോഗ്യതാ മത്സരത്തിൽ നിന്നും
ലഭിക്കുന്ന വരുമാനം മുഴുവനും
ഗാസയിലെ ദുരിതാശ്വാസ
പ്രവർത്തനങ്ങൾക്കായി സംഭാവന
ചെയ്യാൻ നോർവേ ഫുട്ബോൾ
ഫെഡറേഷൻ (NFF) തീരുമാനിച്ചു
ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന
മുഴുവൻ വരുമാനവും മെഡിസിൻസ്
സാൻസ് ഫ്രോണ്ടിയേഴ്സ് എന്ന
സംഘടനയുടെ ഗാസയിലെ ദുരിതാശ്വാസ
പ്രവർത്തനങ്ങൾക്കായിട്ടാണ് നൽകുന്നത്.
മത്സരത്തിൽ നിന്നും ലഭിക്കുന്ന മുഴുവൻ
തുകയും ഗസ്സയിലേക്ക് എന്നു നോർവേ
ഫെഡറേഷൻ അറിയിച്ചതോടെ
മത്സരത്തിൻ്റെ ടിക്കറ്റുകൾ മുഴുവനും
മത്സരത്തിനു ദിവസങ്ങൾക്ക് മുന്നേ
തന്നെ വിറ്റുതീർന്നിരുന്നു.
ഗാസയിലെ സാധാരണക്കാരും
കുട്ടികളും അനുഭവിക്കുന്ന മാനുഷിക
ദുരിതത്തിൽനോർവേ ഫെഡറേഷന്
നോക്കി നിൽക്കാൻകഴിയില്ലെന്നും, അവിടേക്ക് അടിയന്തരവൈദ്യസഹായം നൽകുന്ന ഒരു സംഘടനയെ പിന്തുണച്ച്
സഹായം നൽകാനും ആഗ്രഹിക്കുന്നു
എന്നുമാണ് നോർവേ ഫുട്ബോൾ
ഫെഡറേഷൻ പ്രസിഡൻ്റ് ലിസ അറിയിച്ചത്.

