AI girlfriend

ഫലസ്തീൻ ഫുട്ബാൾ അസോ സിയേഷൻ മേധാവിക്ക് വിസ നിഷേധിച്ചു; ലോകകപ്പ് ആഘോഷ മാവുമ്പോൾ കണ്ണീരണിഞ് ഫസ്ഥീൻ : ഇസ്‌റാഈൽ കൊന്നൊ ടുക്കിയത് 500 ലേറെ കളിക്കാരെ, ലേറെ ഫലസ്ഥീൻ കളിക്കാരെ

മെക്സിക്കോ സിറ്റി:ഫിഫ ലോകകപ്പിന്റെ ആരവങ്ങൾ ഉയരുമ്പോൾ കളി മൈതാനിയിൽ
ബൂട്ടിട്ട സ്വപ്നങ്ങളെ വേട്ടയാടിയ ഇസ്‌റാഈൽ കൊന്നൊടുക്കിയ 500 ലേറെ ഫുട്ബാൾ കളിക്കരുടെ ഓർമകളാണ് ഗസ്സയെ കണ്ണീരിലാഴ്ത്തുന്നത്
അവസാനമായി
ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ തലവന് അമേരിക്ക
ഏർപ്പെടുത്തിയ വിലക്ക് ഈ വേദനകൾക്ക് മേലുള്ള ക്രൂരതയായി
ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ മേധാവ ജിബ്രിൽ റജൂബിനാണ് വിസ നിഷേധിച്ചത്. വ്യാഴാഴ്ച മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ പങ്കെടുത്ത അദ്ദേഹം, അമേരിക്കൻ വിസ ലഭിക്കുമെന്ന പ്രതീക്ഷയിൽ നിലവിൽ മെക്സിക്കോ സിറ്റിയിൽ കാത്തിരിക്കുകയാണ്
ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രതിനിധികൾക്ക് പങ്കെടുക്കാനുള്ള അവകാശം ഇത്തരത്തിൽ നിഷേധിക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ല,” മുതിർന്ന ഫലസ്തീൻ രാഷ്ട്രീയ നേതാവ് കൂടിയായ ജിബ്രീൽ റജൂബ് പറഞ്ഞു. 2018-ൽ റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ ഇത്തരം വിസ നിയന്ത്രണങ്ങൾ ആർക്കും ഏർപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈമലർത്തി ഫിഫ
ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമേരിക്കൻ സർക്കാരിന്റെ തീരുമാനങ്ങളെ മറികടക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ. ”സർക്കാരുകൾക്കും പൊലീസ് സേനകൾക്കും മേൽ ആധിപത്യം സ്ഥാപിക്കാൻ ഞങ്ങൾ ലോകത്തിന്റെ രാജാക്കന്മാരല്ലെന്ന് ഓർക്കണം,” എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇസ്രായേലിനെതിരെ ഉപരോധം ആവശ്യപ്പെട്ട് ഫലസ്തീൻ
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഇസ്രായേലിനെതിരെ ഫിഫ ശക്തമായ ഉപരോധം ഏർപ്പെടുത്തണമെന്ന് ജിബ്രീൽ റജൂബും മറ്റ് ഫലസ്തീൻ ഫുട്ബാൾ പ്രതിനിധികളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഫലസ്തീൻ കായിക മേഖല നേരിടുന്ന പ്രതിസന്ധികൾ അവർ ഫിഫയ്ക്ക് മുന്നിൽ അവതരിപ്പിച്ചു ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനിലെ 80 ശതമാനം കായിക കേന്ദ്രങ്ങളും പൂർണ്ണമായി തകർക്കപ്പെട്ടു.
യുദ്ധത്തിൽ ഇതുവരെ കുറഞ്ഞത് 565 ഫുട്ബാൾ താരങ്ങളെങ്കിലും കൊല്ലപ്പെട്ടതായി ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കുന്നു.
ഫലസ്തീൻ താരങ്ങളുടെ യാത്രകൾക്കും ഇസ്രായേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.

.കഴിഞ്ഞ മാസം ഫിഫ പ്രസിഡന്റിന്റെ അഭ്യർഥന മാനിക്കാതെ ഇസ്രായേൽ ഫുട്ബാൾ ഫെഡറേഷൻ തലവന് ഹസ്തദാനം നൽകാൻ ജിബ്രിൽ റജൂബ് വിസമ്മതിച്ചിരുന്നു. ഹസ്തദാനം ചെയ്യുന്നത് ഇസ്രായേൽ നടത്തുന്ന ക്രൂരതകളെ വെള്ളപൂശുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റജൂബിന്റെ ഈ പ്രതിഷേധം.
ഫിഫയുടെ ഇരട്ടത്താപ്പിനെതിരെ ലൊകത്തിൻ്റെ ശബ്‌ദം
ഉയരണമെന്നാണാവശ്യം

Leave a Reply

Your email address will not be published. Required fields are marked *