‘ഞാനും മനുഷ്യനാണ് ക്രൂരത അവസാനിപ്പിക്കൂ’ കടുത്ത സൈബർ അക്രമണങ്ങൾക്കെതിരെപ്രതികരിച്ചു യാമിൻ യമാലിന്റെ കാമുകി ഇനസ്
ലോകകപ്പ് വിജയാഘോഷത്തിനിടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ സ്പാനിഷ് സൂപ്പർ താരം ലമിൻ യമാലിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലുമായിരുന്നു. താരത്തോടൊപ്പം വിജയാഘോഷത്തിൽ പങ്കെടുക്കാൻ കാമുകിയും സ്പാനിഷ് കണ്ടന്റ് ക്രിയേറ്ററുമായ ഇനസ് ഗാർസ്യ സാന്റോസുമുണ്ടായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പാണ് ഇരുവരും പ്രണയത്തിലാകുന്നത്. അർജന്റീനൻ ഗായിക നിക്കി നിക്കോളയുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷമാണ് യമാൽ ഇനസുമായി അടുക്കുന്നത്. എന്നാൽ വിജയാഘോഷങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണങ്ങളാണ് ഇനസ് നേരിട്ടത്. യമാലിനൊപ്പം ട്രോഫി പിടിച്ചുനിൽക്കുന്ന ചിത്രം ഇനസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചെങ്കിലും, ആഘോഷത്തിനിടെ യമാൽ ഇനസിനെ അവഗണിക്കുകയായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ പ്രചാരണം. യമാലുമായി പ്രണയത്തിലാകാൻ ഇനസ് മുൻകാമുകനെ ഉപേക്ഷിച്ചുവെന്നും അതിനാലാണ് യമാൽ ഇപ്രകാരം പെരുമാറിയതെന്നും ആരോപിച്ചായിരുന്നു ആക്രമണം.ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന ക്രൂരമായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇനസ് ഗാർസ്യ. താനൊരു മനുഷ്യനാണെന്നും അല്പം മനുഷ്യത്വം കാണിക്കണമെന്നും എക്സിൽ (X) പങ്കുവെച്ച കുറിപ്പിലൂടെ അവർ അഭ്യർത്ഥിച്ചു.”ഈ അക്കൗണ്ടിന് പിന്നിലുള്ളതും വികാരങ്ങളും കണ്ണീരുമുള്ള ഒരു വ്യക്തിയാണ്. ഒരു ഫുട്‌ബോൾ താരവുമായുള്ള ബന്ധത്തിന്റെ പേരിൽ മാത്രം മനുഷ്യത്വമില്ലാത്ത രീതിയിൽ എന്നോട് പെരുമാറരുത്. എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ലെന്ന് എനിക്കറിയാം. എന്നാൽ ഒരു അഭിപ്രായം പറയുന്നതും, അപരിചിതരായ ആളുകളെ അപമാനിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എനിക്ക് വേണ്ടത് അൽപം സഹാനുഭൂതിയും മനുഷ്യത്വവും മാത്രമാണ്. ക്രൂരത ആഘോഷിക്കപ്പെടുന്ന ഇടമായി സോഷ്യൽ മീഡിയ മാറുന്ന സാഹചര്യം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുഇനസ് കുറിച്ചു.തികച്ചും സാധാരണമായ ഒരു കാര്യം പങ്കുവെച്ചത് ഇത്രയും വലിയ വിവാദമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും, നിരന്തരമുള്ള അധിക്ഷേപങ്ങൾ തന്റെ മാനസികാരോഗ്യത്തെ വല്ലാതെ ബാധിച്ചുവെന്നും ഇനസ് വെളിപ്പെടുത്തി

