ജിഹാദി കമ്മ്യൂ ണിസ്റ്റ് എന്നത് ഒരു മോശം വാക്കല്ല അതൊരു ഗംഭീരമായ വിശേഷണമാണ്. കെ ഇ എൻ
ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് ഒരു മോശം വാക്കല്ല
അതൊരു ഗംഭീരമായ വിശേഷണമാണ്
കോഴിക്കോട് :ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് ഒരു മോശം വാക്കല്ലന്നും
അതൊരു ഗംഭീരമായ വിശേഷണമാണെന്നും ഇടതുപക്ഷത്തുള്ളവർ മുഴുവൻ ‘സാംസ്കാരിക ഇടതുപക്ഷമായി ‘ ഉടൻ മാറുകയില്ലന്നും കെ.ഇ. എൻ
ഫെയ്സ് ബുക്ക് പോസ്റ്റിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ചരിത്രബോധം കുറഞ്ഞവർക്കും ‘അറബിവാക്കുകൾ’ അപകടകരമാണെന്ന് കരുതുന്നവർക്കും ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്കു ‘ഇപ്പോൾ’ അത് മനസ്സിലാവുകയില്ല!
പേരാമ്പ്രക്കാരനായ സഖാവ് അർജുൻ ‘കെ . ഇ എന്നിന് നമ്മൾ ആളെ ഉണ്ടാക്കി കൊടുക്കണോ
‘എന്നെഴുതിയതിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
*ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
‘കെ ഇ എന്നിന് നമ്മൾ ആളെ ഉണ്ടാക്കി കൊടുക്കണോ’ എന്ന് എന്നെക്കുറിച്ച് എഴുതിയത് പേരാമ്പ്രക്കാരനായ ഒരു അർജുൻ മാഷാണ്. അദ്ദേഹം ഇക്കാര്യം എഴുതിയത് ‘തെറ്റിദ്ധരിച്ചാണ് ‘ എന്ന് ഫോൺ വാട്സ്ആപ് വഴി അറിയിച്ചു. അത്രയും നല്ലത്. അദ്ദേഹവും എന്റെ സ്വന്തം സഖാവായതിനാൽ ഇത് സംബന്ധമായി വ്യക്തിപരമായി ഒരു പരാമർശവും ഇനി ആവശ്യമില്ല. രാഷ്ട്രീയമായി ഇടതുപക്ഷത്തുള്ളവർ മുഴുവൻ ‘സാംസ്കാരിക ഇടതുപക്ഷമായി ‘ ഉടൻ മാറുകയില്ല. അതൊരു ദീർഘകാല സമരത്തിന്റെ വിഷയമാണ്. ഞാൻ ഈ സ്ക്രീൻ ഷോട്ട് പങ്കുവെച്ചതും അതേ പ്രക്ഷോഭത്തിന്റെ തന്നെ ഭാഗമായാണ്. ‘ജിഹാദി കമ്മ്യൂണിസ്റ്റ് ‘ എന്നത് മോശം വാക്കല്ല. ആഴത്തിലറിഞ്ഞാൽ അതൊരു ഗംഭീരമായ വിശേഷണമാണ്. ചരിത്രബോധം കുറഞ്ഞവർക്കും ‘അറബിവാക്കുകൾ’ അപകടകരമാണെന്ന് കരുതുന്നവർക്കും ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്കും ‘ഇപ്പോൾ’ അത് മനസ്സിലാവുകയില്ല!
സമരസൗഹൃദം പങ്കുവെച്ചവരോടും സ്വന്തം മുൻവിധികൾക്ക് മൂർച്ചകൂട്ടാൻ സ്വയം മത്സരിച്ചവരോടും സംവാദസ്നേഹം. അപവാദപ്രചാരണങ്ങൾക്കെതിരെ, പ്രതിഷേധകുറിപ്പിറക്കാൻ സന്നദ്ധമായി എന്നെ വിളിച്ചു: ഞങ്ങളുടെ അഭിമാനമായ സി പി ഐ (എം) കോഴിക്കോട് ജില്ല സെക്രട്ടറി പ്രിയ സഖാവ് മെഹബൂബ്. അപ്പുറത്തും നമ്മുടെതന്നെ സഖാവായതിനാൽ ഒരു പ്രസ്താവനയും ഇത് സംബന്ധമായി വേണ്ട എന്ന് ഞാൻ പറഞ്ഞു. മരുഭൂമിയിലെ വിത്തുകൾക്ക് ഒരുതുള്ളി വെള്ളം മതിയാവും കോരിത്തരിക്കാൻ! പറയാനാവുന്നത്രയും പറഞ്ഞുകൊണ്ടിരിക്കും, പ്രവർത്തിച്ചുകൊണ്ടിരിക്കും….. ഒരു കൊമ്പത്തെ തമ്പുരാന്റെയും,’ഗുഡ് സർട്ടിഫിക്കറ്റ് ‘ ആവശ്യമില്ല. ‘പോ പുല്ലേ’ എന്ന് പറയാത്തത്, ‘പോ’ എന്ന വാക്കിന്റെ ഊക്കും, പുല്ലിന്റെ മഹത്വവും അറിയാവുന്നത്കൊണ്ട് മാത്രമാണ്. ഇടതടവില്ലാത്ത ഇടപെടലുകൾക്കിടയിൽ പെട്ടാൽ ഏതു ‘കളകളും’ കരിയും.
( whatsapp ൽ അദ്ദേഹം ഈ വിഷയത്തിന് ശേഷം എനിക്ക് പങ്കുവെച്ച കുറിപ്പ് താഴെ കൊടുക്കുന്നു )


