19 ദിവസം കൊണ്ടു പൊലീസ് കണ്ടെടുത്തത് 124 ഫോണുകൾ: ഫോൺ പോയാൽ ചെയ്യേണ്ടത്
കോഴിക്കോട് : യാത്രാ മധ്യേ ഫോൺ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർ പരിധിയിലെ 18 പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയിൽ 19 ദിവസം കൊണ്ടു പൊലീസ് കണ്ടെടുത്തത് 124 ഫോണുകൾ. കേന്ദ്ര സർക്കാരിന്റെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ – ‘സിയാർ’) പോർട്ടൽ വഴി പൊലീസ് കണ്ടെത്തിയ ഫോണുകൾ ഉടമകൾക്ക് സിറ്റി പൊലീസ് കമ്മിഷണർ ജി.ജയദേവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. കല്ലായി ചക്കുംകടവ് സ്വദേശി സൗജത്ത് അഞ്ചു വർഷത്തോളം ഉപയോഗിച്ച മൊബൈൽ ഫോൺ ഒന്നര…

