ബിഹാറിൽ ‘വോട്ടർ അധികാർ യാത്ര’ക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്.

നവാഡ: ( www.10visionnews.com ) ബിഹാറിൽ ‘വോട്ടർ അധികാർ യാത്ര’ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക. ബിഹാറിലെ നവാഡയിൽ തിരക്കേറിയ നിരത്തിലാണ് പൊലീസ് കോൺസ്റ്റബിളിന്‍റെ കാലിലേക്ക് വാഹനം ഇടിച്ചു കയറിയത്. കോൺഗ്രസ് പ്രവർത്തകരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ വാഹനം പിന്നിലേക്ക് തള്ളിമാറ്റി പരിക്കേറ്റ പൊലീസുകാരനെ രക്ഷപ്പെടുത്തി. സംഭവം കണ്ട രാഹുൽ ഗാന്ധി പൊലീസുകാരന് കുടിവെള്ളം നൽകിയ ശേഷം വേണ്ട സഹായം ചെയ്ത് കൊടുക്കാൻ പ്രവർത്തകരോട്…

Read More

ദുരഭിമാനക്കൊല; യുവാവിനെ കാർ കയറ്റി കൊന്നു.

മധുരൈ: മധുരയിൽ യുവാവിനെ കാർ കയറ്റി കൊന്നു.പൊട്ടപ്പട്ടി സ്വദേശി സതീഷ് കുമാറാ (21) ണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സതീഷിന്റെയും കൂടെയുണ്ടായിരുന്ന രാഘവി (24) യുടെയും മേൽ രാഘവിയുടെ പിതാവ് കാർ കയറ്റുകയായിരുന്നു. ഇതേത്തുടർന്ന് യുവാവ് മരിച്ചു. യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഘവിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു.മൂന്ന് വർഷം മുമ്പ് ഭർത്താവ് മരിച്ചതിന് ശേഷം രാഘവി ബന്ധുവായ സതീഷ് കുമാറിനൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ കുടുംബം ഇത് അംഗീകരിച്ചില്ലെന്നും പോലീസ് പറഞ്ഞു. വിധവയായ രാഘവിക്ക് 2 മക്കളുണ്ട്.കഴിഞ്ഞ…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത.

തിരുവനന്തപുരം: (10visionnews.com)  സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 3 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 2 ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി നിലനിർത്തുന്നത്. ഇത് കാരണം കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ…

Read More

ആർ.എസ് എസ് പരിപാടിയിൽ കൃസ്ത്യൻ പുരോഹിതൻ . ഇനിയും ഇവർ പഠിക്കില്ലെ എന്ന് വിമർശനം

കോട്ടയം: പുരോഹിതർ ആരോടൊപ്പം കൃസ്ത്യൻ സമൂഹത്തെ വേട്ടയാടുന്നവർക്കൊപ്പം അവർക്ക് നിൽക്കാൻ കഴിയുമോ? അവസരവാദ രാഷ്ട്രീയം പയറ്റുന്ന ചില സഭയും പുരോഹിതരും ഇപ്പോഴും സംംഘ് പരിവാറിനെ തള്ളിപ്പറയുന്നില്ല എന്നതിൻ്റെ തെളിവായി കോട്ടയത്ത് നിന്നും ഒരു സഭ വാർത്ത ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുള്‍പ്പടെ രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സംഘപരിവാര്‍ സംഘടനകളാല്‍ പീഡനമേറ്റുവാങ്ങുന്ന വാര്‍ത്തകള്‍ വര്‍ദ്ധിക്കുന്നതിനിടെ ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കത്തോലിക്ക പുരോഹിതന്‍.

Read More

വേണ്ടി വന്നാൽ ബസ്സിന് മുമ്പിൽ കിടക്കും….. ഹോം ഗാർഡിന് കയ്യടി നൽകി വിദ്യാഥിർഥികൾ

കോഴിക്കോട്: നിർത്താതെ പോകുന്ന ബസ്സിന് മുമ്പിൽ കിടന്നു താക്കീത്.  കുന്ദമംഗലത്ത് വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബസ്സ്ഹോം ഗാർഡ് തടഞ്ഞത് വലിയ വാർത്തയായി. വിദ്യാർത്ഥികളെ കയറ്റാതെ ബസ് പോകുന്നതോടെ ആണ് ഹോം ഗാർഡ് ബസ് തടഞ്ഞത്. ഹോം ഗാർഡിൻ്റെ നടപടി കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് വിദ്യാർത്ഥികൾ. കുന്ദമംഗലം കാരന്തൂരിൽ ഇന്ന് വൈകീട്ടാണ് സംഭവം.

Read More

പനവേലിയിൽ എം.സി റോഡിൽ ബസ് കാത്തുനിന്ന രണ്ട് യുവതികൾ ഡെലിവറി വാനിടിച്ച് മരിച്ചു. ഡ്രൈവർ അറസ്റ്റിൽ .

കൊട്ടാരക്കര :പനവേലിയിൽ എം.സി റോഡിൽ ബസ് കാത്തുനിന്ന രണ്ട് യുവതികൾ ഡെലിവറി വാനിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വാൻ ഓടിച്ചിരുന്ന എറണാകുളം അഞ്ചൽപെട്ടി ഇടച്ചാട്​ വീട്ടിൽ എൽദോ ബേബിയെയാണ് പൊലീസ്​ അറസ്റ്റ്​ ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ 6.40നായിരുന്നു അപകടം. പനവേലിയിൽ എം.സി റോഡിൽ ബസ് കാത്തുനിന്ന രണ്ട് യുവതികളാണ് ഡെലിവറി വാനിടിച്ച് മരിച്ത്’. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സ്​ പനവേലി ഷാൻ ഭവനിൽ ​സോണിയ ഷാൻ (33), കൊട്ടാരക്കരയിലെ സ്വകാര്യ ബേക്കറി ജീവനക്കാരി പനവേലി ചരുവിള…

Read More

ഇല്ല ഫിറോസ് —- ഈ ദിവസം ഞാൻ ഒന്നും പറയില്ല …. ഞാൻ എന്ന നിരപരാധിയുടെ ചോര വീഴ്ത്തിയിട്ടും നിങ്ങൾക്ക് ഒന്നും ആവാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ എണ്ണീറ്റ് നിന്നു. ….

കണ്ണൂർ: ലഹരിയുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ, താൻ പ്രതിയായ പഴയ ലഹരി കേസും അതിൽ പി.കെ. ഫി​റോസ് നടത്തിയ ഇടപെടലും ഓർമിപ്പിച്ച് അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. മയക്കുമരുന്ന് കച്ചവടക്കാരന്റെ അച്ഛൻ എന്ന വിളി കോടിയേരിക്ക് ചാർത്തി തന്നത് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് അടുങ്ങുന്ന കൂട്ടമണെന്ന് ബിനീഷ് പറഞ്ഞു. ‘ഒരു വർഷവും ഒരു ദിവസവും ചെയ്യാത്ത കുറ്റത്തിന് ഞാൻ…

Read More

അൻസിലിന്റെ മരണ കാരണം കളനാശിനി ഉള്ളിൽച്ചെന്നെന്ന് സ്ഥിരീകരണം; പെൺസുഹൃത്തിനെ ഉടനെ അറസ്റ്റ് ചെയ്യും.

കോതമംഗലം:കോതമംഗലത്തെ യുവാവിന്റെ മരണം വിഷം ഉള്ളിൽച്ചെന്നെന്ന് സ്ഥിരീകരണം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മാതിരപ്പള്ളി സ്വദേശി അൻസിലിന്റെ മരണം കളനാശിനി ഉള്ളിൽചെന്നാണെന്ന് സ്ഥിരീകരിച്ചത്. കസ്റ്റഡിയിലുള്ള പെൺസുഹൃത്തിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. അമിത അളവിൽ വിഷം ഉള്ളിൽ ചെന്നതായി റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അൻസിലിന്റെ മരണം. പെൺസുഹൃത്ത് വീട്ടിൽ വിളിച്ചുവരുത്തി തനിക്ക് വിഷം നൽകിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽവെച്ച് അൻസിൽ സുഹൃത്തിനോടു…

Read More

കാന്തപുരത്തെ തള്ളി കേന്ദ്രം, ചില വ്യക്തികൾ പങ്കുവെക്കുന്ന വിവർങ്ങൾ തെറ്റ്. കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധ പെട്ട വാർത്തകൾ തെറ്റെന്ന് കേന്ദ്രം ഇതുമായി ബന്ധപ്പെട്ട് ചില വ്യക്തികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. എന്നാല്‍ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കാന്തപുരം അബൂബക്കർ മുസ്‌ലിയാർ നടത്തുന്ന ശ്രമങ്ങൾ പങ്കു വെച്ച് നടത്തിയ പ്രസ്താവനയെ നിഷേധിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ലഅതേസമയം, യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിമിഷക്ക് മാപ്പ് നൽകാൻ കൊല്ലപ്പെട്ട യമനി യുവാവ്…

Read More

ആശാ വർക്കർമാരുടെ ഇൻസൻ്റി വ് വർധിപ്പിച്ചു.

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍ നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയില്‍ അറിയിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.പത്ത് വര്‍ഷം സേവനം പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്നവര്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യം 20,000 രൂപയില്‍ നിന്ന് 50,000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയും വര്‍ധിപ്പിക്കണമെന്നും 5 ലക്ഷം രൂപ…

Read More