അയൽവാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തിൽ 55 വയസ്സുകാരന് ദാരുണാന്ത്യം.

ചെന്നൈ: അയൽവാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തിൽ 55 വയസ്സുകാരന് ദാരുണാന്ത്യ. ചെന്നൈയിലെ ജാഫർഖാൻപേട്ട് പ്രദേശത്ത് ചൊവ്വാഴ്ചയായിരുന്നു സംഭവം. കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പൂങ്കൊടിയുടെ വളർത്തുനായയാണ് ആക്രമിച്ചത്. നായയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയ്ക്കും കടിയേറ്റു. ഇവർ ചികിത്സയിലാണ്. ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് സ്ഥിരീകരിച്ചു. വളരെ ക്രൂരമായ ആക്രമണമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കരുണാകരന്റെ ജനനേന്ദ്രീയത്തിലടക്കം നായ കടിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നായയെ മാറ്റാൻ ഉടമയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ കാര്യമാക്കിയിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. വെറ്ററിനറി…

Read More

ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി മുപ്പത് ദിവസത്തിന് മുകളിൽ തടവിൽ കഴിയുന്ന

ന്യൂദൽഹി: ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി മുപ്പത് ദിവസത്തിന് മുകളിൽ തടവിൽ കഴിയുന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാരെ നീക്കം ചെയ്യാൻ സാധിക്കുന്ന ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ന് (ബുധൻ) ലോക് സഭയിൽ ബിൽ അവതരിപ്പിക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാർ എന്നിവരെയടക്കം നീക്കം ചെയ്യാൻ നിയമ സാധുത തേടുന്നതായിരിക്കും ഈ ബിൽ. ഭരണഘടനയുടെ ആർട്ടിക്കിൾ 75, 164, 239AA എന്നിവയും 2019 ലെ ജമ്മു കശ്മീർ…

Read More

ഭീഷണി തുടർന്നു, വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം; പൊലീസിൽ പരാതി നൽകിയിട്ടും ഇടപെടലുണ്ടായില്ലെന്ന് ബന്ധുക്കൾ.

കൊച്ചി: ( www.10visionnews.com ) എറണാകുളം കോട്ടുവള്ളിയിൽ വട്ടിപലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റുമോർട്ടം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്. പൊലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും…

Read More

ബിഹാറിൽ ‘വോട്ടർ അധികാർ യാത്ര’ക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്.

നവാഡ: ( www.10visionnews.com ) ബിഹാറിൽ ‘വോട്ടർ അധികാർ യാത്ര’ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക. ബിഹാറിലെ നവാഡയിൽ തിരക്കേറിയ നിരത്തിലാണ് പൊലീസ് കോൺസ്റ്റബിളിന്‍റെ കാലിലേക്ക് വാഹനം ഇടിച്ചു കയറിയത്. കോൺഗ്രസ് പ്രവർത്തകരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ വാഹനം പിന്നിലേക്ക് തള്ളിമാറ്റി പരിക്കേറ്റ പൊലീസുകാരനെ രക്ഷപ്പെടുത്തി. സംഭവം കണ്ട രാഹുൽ ഗാന്ധി പൊലീസുകാരന് കുടിവെള്ളം നൽകിയ ശേഷം വേണ്ട സഹായം ചെയ്ത് കൊടുക്കാൻ പ്രവർത്തകരോട്…

Read More

ദുരഭിമാനക്കൊല; യുവാവിനെ കാർ കയറ്റി കൊന്നു.

മധുരൈ: മധുരയിൽ യുവാവിനെ കാർ കയറ്റി കൊന്നു.പൊട്ടപ്പട്ടി സ്വദേശി സതീഷ് കുമാറാ (21) ണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സതീഷിന്റെയും കൂടെയുണ്ടായിരുന്ന രാഘവി (24) യുടെയും മേൽ രാഘവിയുടെ പിതാവ് കാർ കയറ്റുകയായിരുന്നു. ഇതേത്തുടർന്ന് യുവാവ് മരിച്ചു. യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഘവിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു.മൂന്ന് വർഷം മുമ്പ് ഭർത്താവ് മരിച്ചതിന് ശേഷം രാഘവി ബന്ധുവായ സതീഷ് കുമാറിനൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ കുടുംബം ഇത് അംഗീകരിച്ചില്ലെന്നും പോലീസ് പറഞ്ഞു. വിധവയായ രാഘവിക്ക് 2 മക്കളുണ്ട്.കഴിഞ്ഞ…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത.

തിരുവനന്തപുരം: (10visionnews.com)  സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 3 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 2 ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി നിലനിർത്തുന്നത്. ഇത് കാരണം കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ…

Read More

ആർ.എസ് എസ് പരിപാടിയിൽ കൃസ്ത്യൻ പുരോഹിതൻ . ഇനിയും ഇവർ പഠിക്കില്ലെ എന്ന് വിമർശനം

കോട്ടയം: പുരോഹിതർ ആരോടൊപ്പം കൃസ്ത്യൻ സമൂഹത്തെ വേട്ടയാടുന്നവർക്കൊപ്പം അവർക്ക് നിൽക്കാൻ കഴിയുമോ? അവസരവാദ രാഷ്ട്രീയം പയറ്റുന്ന ചില സഭയും പുരോഹിതരും ഇപ്പോഴും സംംഘ് പരിവാറിനെ തള്ളിപ്പറയുന്നില്ല എന്നതിൻ്റെ തെളിവായി കോട്ടയത്ത് നിന്നും ഒരു സഭ വാർത്ത ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുള്‍പ്പടെ രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സംഘപരിവാര്‍ സംഘടനകളാല്‍ പീഡനമേറ്റുവാങ്ങുന്ന വാര്‍ത്തകള്‍ വര്‍ദ്ധിക്കുന്നതിനിടെ ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കത്തോലിക്ക പുരോഹിതന്‍.

Read More

വേണ്ടി വന്നാൽ ബസ്സിന് മുമ്പിൽ കിടക്കും….. ഹോം ഗാർഡിന് കയ്യടി നൽകി വിദ്യാഥിർഥികൾ

കോഴിക്കോട്: നിർത്താതെ പോകുന്ന ബസ്സിന് മുമ്പിൽ കിടന്നു താക്കീത്.  കുന്ദമംഗലത്ത് വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബസ്സ്ഹോം ഗാർഡ് തടഞ്ഞത് വലിയ വാർത്തയായി. വിദ്യാർത്ഥികളെ കയറ്റാതെ ബസ് പോകുന്നതോടെ ആണ് ഹോം ഗാർഡ് ബസ് തടഞ്ഞത്. ഹോം ഗാർഡിൻ്റെ നടപടി കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് വിദ്യാർത്ഥികൾ. കുന്ദമംഗലം കാരന്തൂരിൽ ഇന്ന് വൈകീട്ടാണ് സംഭവം.

Read More

പനവേലിയിൽ എം.സി റോഡിൽ ബസ് കാത്തുനിന്ന രണ്ട് യുവതികൾ ഡെലിവറി വാനിടിച്ച് മരിച്ചു. ഡ്രൈവർ അറസ്റ്റിൽ .

കൊട്ടാരക്കര :പനവേലിയിൽ എം.സി റോഡിൽ ബസ് കാത്തുനിന്ന രണ്ട് യുവതികൾ ഡെലിവറി വാനിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വാൻ ഓടിച്ചിരുന്ന എറണാകുളം അഞ്ചൽപെട്ടി ഇടച്ചാട്​ വീട്ടിൽ എൽദോ ബേബിയെയാണ് പൊലീസ്​ അറസ്റ്റ്​ ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ 6.40നായിരുന്നു അപകടം. പനവേലിയിൽ എം.സി റോഡിൽ ബസ് കാത്തുനിന്ന രണ്ട് യുവതികളാണ് ഡെലിവറി വാനിടിച്ച് മരിച്ത്’. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സ്​ പനവേലി ഷാൻ ഭവനിൽ ​സോണിയ ഷാൻ (33), കൊട്ടാരക്കരയിലെ സ്വകാര്യ ബേക്കറി ജീവനക്കാരി പനവേലി ചരുവിള…

Read More

ഇല്ല ഫിറോസ് —- ഈ ദിവസം ഞാൻ ഒന്നും പറയില്ല …. ഞാൻ എന്ന നിരപരാധിയുടെ ചോര വീഴ്ത്തിയിട്ടും നിങ്ങൾക്ക് ഒന്നും ആവാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ എണ്ണീറ്റ് നിന്നു. ….

കണ്ണൂർ: ലഹരിയുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ, താൻ പ്രതിയായ പഴയ ലഹരി കേസും അതിൽ പി.കെ. ഫി​റോസ് നടത്തിയ ഇടപെടലും ഓർമിപ്പിച്ച് അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. മയക്കുമരുന്ന് കച്ചവടക്കാരന്റെ അച്ഛൻ എന്ന വിളി കോടിയേരിക്ക് ചാർത്തി തന്നത് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് അടുങ്ങുന്ന കൂട്ടമണെന്ന് ബിനീഷ് പറഞ്ഞു. ‘ഒരു വർഷവും ഒരു ദിവസവും ചെയ്യാത്ത കുറ്റത്തിന് ഞാൻ…

Read More