ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റി. കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയലക്ഷ്മി ലേഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻ കൃഷ്ണയാണ് മരിച്ചത്. ഫെബ്രുവരി 18 നാണ് കൊലപാതകം നടത്തിയതെന്നും മാർച്ച് 1 ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ദിവസം മോഹൻ കൃഷ്ണയും ബിന്ദുവും…

