അമീബിക് മസ്തിഷ്ക ജ്വരം കേരളത്തിൽ വ്യാപകമാവുന്നു. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം:അമീബിക് മസ്തിഷ്ക ജ്വരം കേരളത്തിൽ വ്യാപകമാവുന്നു.ഇതിനിടയിലും  ആശങ്കപ്പെടേണ്ടതില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്. എല്ലാ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയാണ് രോഗികളെ പരിചരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് വാദം. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ കിണറുകൾ അടക്കം വൃത്തിയാക്കുന്ന നടപടികളിലേക്ക് സർക്കാർ സംവിധാനങ്ങൾ കടന്നു. ലോകത്ത് 99% മരണനിരക്കുള്ള രോഗത്തിന് കേരളത്തിലെ നിരക്ക് 24% ആണെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. സംസ്ഥാനത്ത് കഴിഞ്ഞ 9 മാസത്തിനിടെ 66 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 17 പേർക്ക് ജീവൻ നഷ്ടമായി. അമീബയും ഫംഗസും ഒരുപോലെ തലച്ചോറിനെ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക്…

Read More

അമീബിക് മസ്തിഷ്ക ജ്വരം;കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം.

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌കജ്വരത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. ഇതുവരെ മലിനജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം ബാധിക്കുന്നത്. എന്നാൽ കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം. ഈ വർഷം രോഗം ബാധിച്ച് 16 പേരാണ് മരിച്ചത്. പ്രതിരോധത്തിലും പഠനത്തിലും ഫലപ്രദമായ ഏകോപനമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിൻ…

Read More

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒരാള്‍ കൂടി മരിച്ചു.

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. എവിടെനിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ പത്ത് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരുമാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് ഷാജി. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56) കഴിഞ്ഞ…

Read More

ചെറൂപ്പ ആശുപത്രിക്ക് ഹെൽത്ത് ഗ്രാൻ്റ് വിനിയോഗിക്കുന്നതിനുള്ള അനുമതി ഉത്തരവായി.

കുന്നമംഗലം:ചെറൂപ്പ ആശുപത്രിയുടെ വികസനത്തിന് ഹെൽത്ത് ഗ്രാൻ്റ് ഉപയോഗപ്പെടുത്തുന്നതിലുള്ള തടസ്സം നീക്കിക്കൊണ്ട് സർക്കാർ ഉത്തരവായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഹെൽത്ത് ഗ്രാൻ്റ് ഇനത്തിൽ ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച 27.57 ലക്ഷം രൂപയാണ് കുന്നമംഗലം ബ്ലോക്ക് അധീനതയിലുള്ള ചെറൂപ്പ ആശുപത്രിയിൽ ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഉപയോഗിക്കാൻ പ്രത്യേകാനുമതി നൽകി ഉത്തരവായത്. ചെറൂപ്പ ആശുപത്രി അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ ആരോഗ്യവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന…

Read More

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് 85 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​യ​മ്പ​ത്തൂ​ർ: (10 visionnews.com) ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് 85 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച. ക​ള്ള​ക്കു​റി​ച്ചി തി​രു​ക്കോ​വി​ലൂ​ർ ജാം​ബാ​യി സ​ർ​ക്കാ​ർ യു.​പി സ്കൂ​ളി​ൽ വി​ള​മ്പി​യ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് 85 വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ണ്ണാ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 200ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​മാ​ണ്. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് കു​റ​ച്ച് സ​മ​യ​ത്തി​നു​ശേ​ഷ​മാ​ണ് ഛർദ്ദിയും ബോ​ധ​ക്ഷ​യ​വും ക​ണ്ടു​തു​ട​ങ്ങി​യ​ത്. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ഷീ​ണ​മു​ണ്ടാ​യ​തോ​ടെ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണം വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ക​ഴി​ച്ച…

Read More

കാഞ്ഞങ്ങാട് ഷവർമ്മ കഴിച്ച 15ഓളം കുട്ടികൾക്ക് അസ്വസ്ഥത.

കാസർകോട്: കാഞ്ഞങ്ങാട് ഷവർമ്മ കഴിച്ച 15ഓളം കുട്ടിളെ അസ്വസ്ഥത അനുഭവപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമ കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപെട്ടത്. ഷവർമക്ക് നാലു ദിവസം പഴക്കമുള്ളതായി പരാതി ഉയർന്നു. കാഞ്ഞങ്ങാട് പൂച്ചക്കാട് പള്ളിയിൽ നടന്ന നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി നൽകിയ ഷവർമ്മ കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥതയുണ്ടായത്. പൂച്ചക്കാട്ടെ ബോംബൈ ഹോട്ടലിൽ നിന്നാണ് ഷവർമ വാങ്ങിയത്. പഴകിയ ഷവർമയാണ് നൽകിയതെന്നാണ് പരാതി. ഷവർമക്ക് നാലു ദിവസം പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു….

Read More

ചെറുപ്പ ആശുപത്രി; അസൗകര്യങ്ങളിൽ ഒതുങ്ങിയ ആരോഗ്യ കേന്ദ്രം നേരെയാക്കാൻ ആലോചന

കുന്ദമംഗലം : അസൗകര്യങ്ങളിൽ ഒതുങ്ങിയ ആരോഗ്യ കേന്ദ്രം നേരെയാക്കാൻ ആലോചന ചെറൂപ്പ ആശുപത്രിയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൺവീനറായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ജില്ലാ മെഡിക്കൽ ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികൾ ചേർന്ന സബ് കമ്മിറ്റിക്ക് രൂപം നൽകി. ആശുപത്രി പ്രവർത്തനം രാത്രി 10 മണി വരെ ആക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുക, ആവശ്യമായ ഡോക്ടർമാർ, ഹൗസ് സർജന്മാർ, സ്റ്റാഫ് തുടങ്ങിയവരെ ലഭ്യമാക്കുക, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ലഭ്യത ഉറപ്പുവരുത്തുക…

Read More

കർത്താവ് രക്ഷിക്കും , വീട്ടിൽ പ്രസവം ,നവജാത ശിശു മരിച്ചു.

തൊടുപുഴ:  വീട്ടിലെ പ്രസവത്തെ തുടർന്ന് ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിൽ നവജാത ശിശു മരിച്ചു. ജോൺസൺ – വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇടുക്കി പൊലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ചാണ് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പോകാൻ പലതവണ പറഞ്ഞിരുന്നുവെന്ന് വാർഡ് മെമ്പർ അജേഷ്കുമാർ  പറഞ്ഞു. കർത്താവ് രക്ഷിക്കുമെന്നാണ് അവർ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ജോൺസൺ പാസ്റ്ററാണ്. ഇയാളൊരു അന്ധവിശ്വാസിയാണെന്നും നാട്ടുകാർ പറയുന്നു….

Read More

അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം, ചികിത്സയിലുള്ളത് 12 പേർ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Read More

അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി.

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച്‌ 11 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും…

Read More