ഗസ്സക്ക് വേണ്ടി അൽ അസ്ഹർ മുഫ്തി നടത്തിയ പ്രസ്താവന പിൻവലിച്ചു , സോഷ്യൽ മീഡിയയിൽ വിമർശനം.
കെയ്റോ :ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ച് ഈജിപ്ത്യൻ ഗ്രാൻ്റ് മുഫ്തി നടത്തിയ പ്രസ്താവന പിൻവലിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിനെ മാരകമായ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ അടിയന്തര ആഗോള നടപടി സ്വീകരിക്കണമെന്ന് ഗ്രാൻഡ് ഇമാം അഹമ്മദ് അൽ-തയേബ് ആഹ്വാനം ചെയ്ത ഒരു നീണ്ട പ്രസ്താവനയായിരുന്നു അത്. കടുത്ത നിയന്ത്രണങ്ങളും സഹായങ്ങൾക്കും സാധനങ്ങൾക്കും മേലുള്ള സമ്പൂർണ ഉപരോധവും മൂലമുണ്ടായ മനുഷ്യനിർമ്മിതമായ ഒരു പട്ടിണി പ്രതിസന്ധിയാണിത്. ഇത് തടയാവുന്നതാണ്, അത് അവസാനിപ്പി ക്കുകയും വേണം. ഗസ്സയിൽ പലസ്തീനികളുടെ തുടർച്ചയായ…

