124 നോട്ടൌട്ട് , ഇന്ത്യ സഖ്യത്തിൻ്റെ ടീഷർട്ടിലെ മിൻ്റെ ആരാണ്?

ന്യൂദല്‍ഹി: മിൻ്റെ 124 നോട്ടൗട്ട് ഈ ടീഷർട്ട് ചർച്ചകളിൽ നിറയുകയാണ്.ഇന്ത്യ സഖ്യത്തിൻ്റെ നേതാവ് പ്രിയങ്ക ഗാനധി മുതൽ കേരള എം.പി. മാർ വരെ പ്രതിഷേധങ്ങളിൽ ബീഹാറിലെ ‘ചോരി’ വോട്ട് ജന ശ്രദ്ധയിൽ കൊണ്ടു വരാൻ ഉപയോഗിച്ച ഈ ടീഷർട്ടിൽ ആരാണ്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇന്ത്യ അന്വേഷിക്കുന്നത് ഈ ടിഷർടിലെ മിൻ്റെ ദേവി ആരാണെന്നാണ്. വോട്ടര്‍ പട്ടികയിലെ കള്ള വോട്ടുകള്‍ക്കെതിരെ പാര്‍ലമെന്റിന് മുന്നില്‍ ഇന്നലെ നടത്തിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ എം.പിമാരുടെ ടീ ഷര്‍ട്ടിലെ മിന്റ ദേവിയെ ആണ്…

Read More

അങ്കണവാടിയില്‍ ഉച്ചഭക്ഷണം കഴിച്ച്‌ കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്തേക്ക് അണലി വീണു.

കൊച്ചി: ( www.10visionnews.com ) അങ്കണവാടിയില്‍ ഉച്ചഭക്ഷണം കഴിച്ച്‌ കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്തേക്ക് അണലി വീണ.  കുട്ടി കടിയേല്‍ക്കാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിനു സമീപത്തെ ഇല്ലത്തുമുകള്‍ സ്മാർട്ട് അങ്കണവാടിയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കൈ കഴുകുന്നതിനിടെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് അണലിപ്പാമ്ബ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ അങ്കണവാടി ജീവനക്കാർ പാമ്ബിനെ തട്ടിയകറ്റി കുട്ടിയെ രക്ഷപ്പെടുത്തി. തൃക്കാക്കര നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ആറു കുട്ടികളാണിവിടെ ഉള്ളത്….

Read More

മലപ്പുറത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി അന്വേഷണം ഊർജ്ജിതം.

മലപ്പുറം: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്ത് വെച്ചാണ് സംഭവം. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിന് കാരണമെന്ന് സംശയിക്കുന്നു. പാണ്ടിക്കാട് പൊലിസ് അന്വേഷണം ആരംഭിച്ചു.

Read More

തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട്;ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അടക്കം ഇരട്ട വോട്ട്..

തൃശ്ശൂർ : ( www.10visionnews.com ) തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസം മറയാക്കി സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തു. തൃശൂര്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. ആതിരയുടെ വിലാസം ഉപയോഗിച്ചാണ് ,സംസ്ഥാന ഉപാധ്യക്ഷന്‍ വി ഉണ്ണികൃഷ്ണന്‍ വോട്ട് ചെയ്തത്. വി ഉണ്ണികൃഷ്ണന്‍ ആരോപണം തള്ളിയിട്ടുണ്ട്. വോട്ട് ചെയ്തത് തൃശൂരില്‍ മാത്രമെന്നാണ് വിശദീകരണം. വി ഉണ്ണികൃഷ്ണന്‍ ആയിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്….

Read More

കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും.

കൊച്ചി: ( www.10visionnews.com) കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും.റിമാൻഡിലുള്ള പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. യുവതി റമീസിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. റമീസ് തർക്കമുണ്ടാക്കിയതിന് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ സഹോദരന്റെയും അമ്മയുടെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ…

Read More

വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

തൃശൂർ: ( www.10visionnews.com ) വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേറ്റുവ ജി.എം.യു.പി. സ്കൂളിന്റെ പുതിയ മൂന്നുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 5,000…

Read More

പരിശീലനത്തിൽ വീഴ്ച വരുത്തി 1700 പൈലറ്റുമാർ; ഇൻഡിഗോയ്ക്ക് നോട്ടിസ്, വെല്ലുവിളി നിറഞ്ഞ വിമാനത്താവളങ്ങളുടെ പട്ടികയിൽ കോഴിക്കോടും.

ന്യൂഡൽഹി∙ സിമുലേറ്റർ പരിശീലനത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയതായി റിപ്പോർട്ട്. 1700 പൈലറ്റുമാരുടെ സിമുലേറ്റർ പരിശീലനത്തിൽ വീഴ്ച വരുത്തിയതെന്നും ഇതോടെയാണ് ഡിജിസിഎ നോട്ടിസ് നൽകിയതെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. ഡിജിസിഎ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചതായി ഇൻഡിഗോ വൃത്തങ്ങളും സ്ഥിരീകരിച്ചു. നോട്ടിസ് പരിശോധിക്കുകയാണെന്നും സമയപരിധിക്കുള്ളിൽ മറുപടി നൽകുമെന്നും അധികൃതർ അറിയിച്ചു.  

Read More

വോട്ടർ പട്ടിക പരിഷ്കരണം; തെരഞെടുപ്പ് കമ്മീഷൻ വാദം ശരി വെ ച്ച് കോടതി.

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ നിര്‍ണായക തെളിവായി കണക്കാക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ്കമ്മിഷന്‍ വാദം ശരിവച്ച് സുപ്രീം കോടതി. വാക്കാലാണ് കോടതിയുടെ നീരക്ഷണം. പൗരന്മാരല്ലാത്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും ഒഴിവാക്കുന്നതും കമ്മീഷന്റെ പരിധിയില്‍ വരുമെന്നും കോടതി നിരീക്ഷിച്ചു. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണ കേസില്‍ കോടതിയില്‍ വാദം തുടരുകയാണ്. എസ് ഐ ആര്‍ ശരിയോ തെറ്റോ എന്നറിയാനുള്ള സുപ്രധാന വാദമാണ് സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആരുടെയെങ്കിലും വോട്ട് അവര്‍ അറിയാതെ വെട്ടിമാറ്റിയിട്ടുണ്ടെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്.

Read More

കോളേജ് വിദ്യാർത്ഥിയെ സ്കൂൾ പരിസരത്ത് അതിക്രൂരമായി മർദ്ദിച്ച് പരുക്കേൽപ്പിച്ച സംഭവം; രണ്ടു പേര്‍ അറസ്റ്റിൽ.

കോഴിക്കോട്: പുളിയാവ് കോളേജ് വിദ്യാർത്ഥിയെ സ്കൂൾ പരിസരത്ത് അതിക്രൂരമായി മർദ്ദിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ കേസ് എടുത്ത് വളയം പൊലീസ്. അഞ്ച് വിദ്യാർത്ഥികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സീനിയർ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഇഷാം എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. കുയ്തേരി സ്വദേശിയായ 19 കാരൻ്റെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ മാസം 16-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കുയ്തേരി…

Read More

തൃശൂരിൽ ചോരി വോട്ട്; 5 പേരെ കണ്ടെത്തി. ആലത്തൂർ മണ്ഡലത്തിലെ നേതാവടക്കം ലിസ്റ്റിൽ.

കൊച്ചി: തൃശൂർ പൂങ്കുന്നത്തെ ഫ്ലാറ്റിൽ വീട്ടുടമ അറിയാതെ ചേർത്ത ഒമ്പതു വോട്ടർമാരിൽ അഞ്ചു പേരെ കൂടി കണ്ടെത്തി.ആലത്തൂർ മണ്ഡലത്തിലെ ബൂത്ത് നമ്പർ 165 ലെ വോട്ടർമാരാണ് അഞ്ച് പേരും.ഹരിദാസൻ മൂത്തടത്ത്,രേവതി മൂത്തേടത്ത്, മുഖിയമ്മ മൂത്തേടത്ത്,സൽജ മൂത്തടത്ത്, മൃദുല വിജയ് എന്നിവരാണ് വ്യാജ വോട്ടർമാർ. ഹരിദാസൻ മൂത്തേടത്ത് ബിജെപിയുടെ പ്രാദേശിക നേതാവാണ്.ബാക്കിയുള്ളവരും ബിജെപി പശ്ചാത്തലമുള്ളവരാണ്. 2010ൽ ബിജെപി സ്ഥാനാർഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഹരിദാസൻ മത്സരിച്ചിരുന്നു.ഹരിദാസൻ അടക്കമുള്ള അഞ്ചു പേരുടെ വോട്ട് വേലൂരിൽ വെട്ടി പൂങ്കുന്നത്ത് ചേർത്തു. വേലൂർ വെങ്ങിശേരിയിൽ…

Read More