സുരേഷ് ഗോപി ജയിച്ചത് കൃസ്ത്യാനികളുടെ വോട്ട് വാങ്ങിയിട്ട്. പോൾ
കൊച്ചി: ഛത്തീസഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ പോള്‍ തേലക്കാട്. തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ജയിച്ചത് കത്തോലിക്കരുടെ വോട്ട് നേടിയാണെന്ന കാര്യം സുരേഷ് ഗോപിയും ബി.ജെ.പിയും ഓര്‍ക്കുന്നുണ്ടോയെന്ന് ഫാ. പോള്‍ തേലക്കാട് ചോദിച്ചു. ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇതേ ബി.ജെ.പിക്കാരാണ് നിരന്തരം മെത്രാന്റെ ഭവനത്തില്‍ കയറി കേക്ക് മുറിക്കുകയും ആശംസ ചൊല്ലുകയും ചെയ്തത്. ഇതൊക്കെ കാപട്യമാണെന്നാണ് ഇപ്പോള്‍ മനസിലാവുന്നത്. ഇത് ബി.ജെ.പിയുടെ കാപട്യമാണെന്നതിന്റെ ദുഖകരമായ ചിത്രങ്ങളാണ് നമ്മള്‍…

