അരീക്കോട് മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.

മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അതിഥിതൊഴിലാളികളായ വികാസ് കുമാർ(20), സമദ് അലി(20), ഹിതേഷ് ശരണ്യ(46) എന്നിവരാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടാകുന്നത്. കോഴി വേസ്റ്റ് പ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി പ്ലാന്‍റിനുള്ളിലേക്കു വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഉള്ളിലേക്കു വീഴുകയായിരുന്നു. മൂവരെയും മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്….

Read More

ഐഎഎസില്‍ വ്യാപകമാറ്റങ്ങള്‍ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി.

തിരുവനന്തപുരം: എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറാക്കി. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു. കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോണ്‍ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതൻകുമാർ മീണയാണ് കോട്ടയത്തെ…

Read More

നിമിഷപ്രിയ ;അവകാശ വാദങ്ങൾ തുരു തുരാ*…. *എക്സിൽ പോസ്റ്റ് പിൻവലിച്ച് കാന്തപുരം

കോഴിക്കോട്: മലയാളി നഴ്സി നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്ത പിൻവലിച്ചു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഷെയർ ചെയ്ത വാർത്തയാണ് ഡിലീറ്റ് ചെയ്തത്. വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ…

Read More

കാന്തപുരത്തെ തള്ളി കേന്ദ്രം, ചില വ്യക്തികൾ പങ്കുവെക്കുന്ന വിവർങ്ങൾ തെറ്റ്. കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധ പെട്ട വാർത്തകൾ തെറ്റെന്ന് കേന്ദ്രം ഇതുമായി ബന്ധപ്പെട്ട് ചില വ്യക്തികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. എന്നാല്‍ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കാന്തപുരം അബൂബക്കർ മുസ്‌ലിയാർ നടത്തുന്ന ശ്രമങ്ങൾ പങ്കു വെച്ച് നടത്തിയ പ്രസ്താവനയെ നിഷേധിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ലഅതേസമയം, യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിമിഷക്ക് മാപ്പ് നൽകാൻ കൊല്ലപ്പെട്ട യമനി യുവാവ്…

Read More

നാദാപുരം വളയത്ത് പത്താംക്ലാസുകാരന്‍ സ്‌കൂട്ടറുമായി റോഡിലിറങ്ങി; മാതാവിനെതിരെ കേസ്

നാദാപുരം: നാദാപുരം വളയത്ത് പത്താംക്ലാസുകാരന്‍ വണ്ടിയോടിച്ചതിനെത്തുടര്‍ന്ന് മാതാവിന്റെപേരില്‍ പോലീസ് കേസെടുത്തു. വളയം ഷാപ്പ്മുക്ക് സ്വദേശിയായ വിദ്യാര്‍ഥിയാണ് തിങ്കളാഴ്ച വൈകീട്ട് സ്‌കൂട്ടറുമെടുത്ത് റോഡിലിറങ്ങിയത്. വളയം ടൗണിൽ എത്തിയപ്പോൾ പതിവ് വാഹനപരിശോധന നടത്തുകയായിരുന്ന വളയം പോലീസ് വാഹനം കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലൈസൻസ് ഇല്ലാത്ത പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണെന്ന് മനസ്സിലായത്. അഡീഷണല്‍ എസ്.ഐ. പ്രദീപന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം കസ്റ്റഡിയിലെടുക്കുകയും പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം നല്‍കിയതിന് മാതാവിന്റെ പേരില്‍ കേസെടുക്കുകയുമായിരുന്നു മേഖലയില്‍ ലൈസന്‍സില്ലാത്ത വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി റോഡിലിറങ്ങുന്നതായി വ്യാപകപരാതിയുണ്ട്. ഇതേത്തുടര്‍ന്ന്…

Read More

വവ്വാലുകളെ കോഴി ഇറച്ചിയാക്കി വിറ്റു. രണ്ടു പേർ പിടിയിൽ.

സേലം: തമിഴ്നാട്ടിലെ സേലം ജില്ലയില്‍ പഴതീനി വവ്വാലുകളെ വേട്ടയാടി പാചകം ചെയ്ത് കോഴിയിറച്ചിയായി വില്‍പ്പന നടത്തിയതിന് രണ്ട് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഒമല്ലൂരിലെ ഡാനിഷ്പേട്ടൈക്ക് സമീപമാണ് ഇവര്‍ പാചകം ചെയ്ത് കോഴിയിറച്ചിയെന്ന വ്യാജേന വവ്വാല്‍ ഇറച്ചി വില്‍പ്പന നടത്തിയത്. തോപ്പൂര്‍ രാമസ്വമി കാട്ടില്‍ നിന്നും രണ്ടില്‍ അധികം വെടിയൊച്ചകള്‍ കേട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് രണ്ട് പേരെ…

Read More

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം കൂടുതൽ അന്വേഷണം ഉണ്ടാവും.

കണ്ണൂര്‍: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഡിഐജി വി. ജയകുമാറിൻ്റെ അന്വേഷണ റിപ്പോർട്ട് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായക്ക് ഇന്ന് സമർപ്പിക്കും. ജയിൽ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടർനടപടികൾ. കണ്ണൂർ സെൻട്രൽ ജയിലിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. അതേസമയം , ജയിൽ ചാട്ടത്തെക്കുറിച്ച് സെൻട്രൽ ജയിലിലെ മറ്റു തടവുകാർക്ക് നേരത്തെ അറിയാമായിരുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ തടവുകാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിലുള്ള തടവുകാരുടെ…

Read More

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 4 മരണം, വിവിധയിടങ്ങളിൽ മരം കടപുഴകി, വൈദ്യുതി ബന്ധം താറുമാറായി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷം. വിവിധ അപകടങ്ങളിൽ 4 പേര്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടമായി. ഇടുക്കിയിൽ മരം വീണ് തോട്ടം തൊഴിലാളിയായ മധ്യവയസ്കയും മരിച്ചു. മൂന്നാറിലുണ്ടായ മണ്ണിടിച്ചിലിൽ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി പ്രദേശങ്ങളിൽ വീടിന് മുകളിലേക്ക് മരമൊടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. കൊല്ലം പത്തനാപുരം…

Read More

ട്രയിൻ ഇറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു ട്രയിൻ ഇടിച്ചു വിദ്യാർഥിനി മരിച്ചു.

കടലുണ്ടി: തീവണ്ടിയിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക്‌ ദാരുണാന്ത്യം. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പാലക്കാട്ടുനിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. പാലക്കാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌ ആൻഡ്‌ ടെക്‌നോളജിയിലെ ബിടെക് വിദ്യാർഥിനിയാണ്. അമ്മ: എൻ. പ്രതിഭ (അധ്യാപിക, മണ്ണൂർ സിഎംഎച്ച് ഹയർ സെക്കൻഡറി…

Read More

മൂന്നാറിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ മരിച്ചു.

ഇടുക്കി: മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ചു. അപകടത്തില്‍ ഡ്രൈവർ മൂന്നാർ സ്വദേശിയുമായ ഗണേശൻ മരിച്ചു. ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് ഗണേശിനെ കൊക്കയിൽ നിന്ന് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മുരുകന്‍ എന്നൊരാള്‍ കൂടി ലോറിയിലുണ്ടായിരുന്നു. ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. മൂന്നാർ ഗവൺമെന്റ് കോളജിന് സമീപമാണ് അപകടമുണ്ടായത്. മുൻപും ഇവിടെ വലിയ മണ്ണിടിച്ചിലുണ്ടായിരുന്നു.

Read More