തീ പിടിത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച തുറക്കും

  കോഴിക്കോട്: തീ പിടിത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച തുറക്കും. വാർഡുകൾ ഈ മാസം 24 ഓടെ പ്രവർത്തന സജ്ജമാകുമെന്നാണ് ജില്ലാ ഭരണകൂടം ആറിയിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയുടെതാണ് തീരുമാനം. കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തിയ ശേഷമാണു നടപടി. കഴിഞ്ഞ ദിവസമാണ് കെട്ടിടത്തിന് പരിശോധന പൂർത്തിയാക്കി ഫയർ എൻഒസി ലഭിച്ചത്. അപകടത്തെ തുടര്‍ന്ന് അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. യുപിഎസ് റൂമില്‍…

Read More

രാജ്യദ്രോഹക്കേസ്: മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ലേഖനത്തിന് സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരെയാണ് കേസ്.

ദിസ്പുര്‍ | ലേഖനമെഴുത്തിൻ്റെ പേരിൽ അസം പോലീസെടുത്ത രാജ്യദ്രോഹക്കേസില്‍ മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജൻ്റെയും കരണ്‍ ഥാപ്പറിൻ്റെയും അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. അടുത്ത മാസം 15 വരെയാണ് ഇടക്കാല സംരക്ഷണമെന്ന നിലയിൽ അറസ്റ്റ് തടഞ്ഞത്. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഇടക്കാല സംരക്ഷണം സുപ്രീം കോടതി നല്‍കിയതിന് ശേഷവും പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മാധ്യമ പ്രവര്‍ത്തകരുടെ അഭിഭാഷക സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ്…

Read More

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി അബൂബക്കര്‍ മുസലിയാര്‍.

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി വിഭാഗം സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍.മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു കാന്തപുരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. സ്‌കൂളിലെ വേനലവധിയില്‍ പരിഷ്‌കരണം വരുത്താമെന്ന് കാന്തപുരം വ്യക്തമാക്കി. ചൂട് കൂടുതലുള്ള മെയ് മാസത്തിലേക്കും മഴ കൂടുതലുള്ള ജൂണ്‍ മാസത്തിലേക്കും വേനലവധി മാറ്റാമെന്നായിരുന്നു കാന്തപുരത്തിന്റെ ഒരു നിര്‍ദേശം. നിലവില്‍ വര്‍ഷത്തില്‍ മൂന്ന് എന്ന നിലയ്ക്ക് നടക്കുന്ന പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് എന്ന…

Read More

സ്ഫോടനം ഉണ്ടായ സ്കൂൾ ഗ്രൗണ്ട് ആർഎസ്എസ് കേന്ദ്രം, സ്കൂളിന്റെ എൻഒസി റദ്ദാക്കും-മന്ത്രി ശിവൻകുട്ടി

“പാലക്കാട്: പാലക്കാട് മൂത്താന്‍തറ സ്‌കൂളിലെ സ്ഫോടനത്തില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കോമ്പൗണ്ടിനകത്ത് നാല് ബോംബ് ഉണ്ടായിരുന്നു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് കണക്കാക്കി സൂക്ഷിച്ചതാണെന്നാണ് സംശയം. സ്‌കൂളിനുള്ളില്‍ ആയുധപരിശീലനം നടത്തിയതിനാല്‍ എന്‍ ഒ സി റദ്ധാക്കുമെന്നും മന്ത്രി പറഞ്ഞു. ‘ആര്‍എസ്എസിന്റെ ക്യാമ്പ് നടക്കുന്ന ഗ്രൗണ്ട് ആണ്. ആര്‍എസ്എസിന് ബന്ധമുണ്ട്. ഏത് സ്‌കൂള്‍ ആയിരുന്നാലും അതിനുള്ളില്‍ ആയുധ പരിശീലനം നടത്താന്‍ വിടില്ല. ക്യാമ്പസ്സിനുള്ളില്‍ റൂട്ട് മാര്‍ച്ചും ആയുധ പരിശീലനവും നടത്തേണ്ട. വിദ്യാഭ്യസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്, ‘ വി.ശിവന്‍കുട്ടി…

Read More

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രവാസി യുവാവ് പിടിയിൽ.

തൃശൂര്‍:(www.10visionnews.com)  തൃശ്ശൂരിൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. എടക്കഴിയൂര്‍ oവട്ടംപറമ്പില്‍ ഇമ്രാജ് (37) നെയാണ് വടക്കേകാട് പൊലീസ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍നിന്നു അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇവരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്‌സാപ്പില്‍ അയച്ചുകൊടുത്ത് പ്രചരിപ്പിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇമ്രാജ് 30 കാരിയായ യുവതിയെ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നിരന്തരം ശല്യപ്പെടുത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബറില്‍ യുവതി പരാതി…

Read More

നാദാപുരം ബസ്റ്റാൻൻ്റിലെ മാല മോഷണം; പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു.

കോഴിക്കോട്: (www.10visionnews.com)നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് അമ്മയുടെ ഒക്കത്തുള്ള കുഞ്ഞിന്റെ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു . പാലക്കാട് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി വെങ്കിടേഷിന്റെ ഭാര്യ മഞ്ജു( 32) നെ നാദാപുരം പൊലീസ് കോസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി . പ്രതിയെ കണ്ണൂർ വനിതാ ജയിലിൽ നിന്ന് നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. പ്രതിയായ യുവതിയെ പരാതിക്കാരിയയായ അമ്മ തിരിച്ചറിഞ്ഞു. പിന്നാലെ പ്രതിയെ…

Read More

നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് കേസെടുക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസില്‍ പരാതി.

എംഎല്‍എ സ്ഥാനത്തിരിക്കുന്നതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനും, പരാതിക്കാരെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട് കൊച്ചി | രാജിക്ക് പിറകെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഭിഭാഷകന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്. ഇതിനോടകം ദൃശ്യമാധ്യമങ്ങളിലടക്കം പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം കേസെടുക്കാന്‍ പര്യാപ്തമാണെന്ന് പരാതിയില്‍ പറയുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് നടന്നത്. പുറത്തു വന്ന ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും ഇതു വ്യക്തമാണ്….

Read More

ഒഴിഞ്ഞു മാറി രാഹുൽ … അധ്യക്ഷ സ്ഥാനം ഒഴിയും.

തിരുവനന്തപുരം: തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. യുവനടി പറഞ്ഞത് തന്നെ പറ്റിയല്ലെന്നും തനിക്കെതിരെ ഒരു പരാതിയെങ്കിലും വന്നാല്‍ മറുപടി പറയാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.ഈ പ്രസ്ഥാനത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട എല്ലാവരുമായി സംസാരിച്ചിരുന്നെന്നും ഒരാള്‍ പോലും തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.കെ.പി.സി.സി പ്രസിഡന്റുമായി, പ്രതിപക്ഷ നേതാവുമായി ഉത്തരവാദിത്തപ്പെട്ട മുഴുവന്‍ നേതാക്കന്മാരുമായി സംസാരിച്ചു. ഈ നിമിഷം വരെ രാജിവെക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഒരു യുവനടിയുടെ ആരോപണങ്ങള്‍ വന്നു എന്ന് പറഞ്ഞു. ആ…

Read More

പിതാവിൻ്റെ കയ്യിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി.

പാലക്കാട്: പിതാവിൻ്റെ കയ്യിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പരാതി.പാലക്കാട് വിളത്തൂരിൽ ആറുവയസുകാരനെയാണ്  തട്ടിക്കൊണ്ടു പോയത്. വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ ഇവാൻ സായിക്കിനെയാണ് തട്ടിക്കൊണ്ട് പോയത്. പിതാവിന്റെ കൈയിൽ നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ട് പോയെന്നാണ് പരാതി. വെള്ള ചുവപ്പ് സ്വിഫ്റ്റ് കാറുകളിലെത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കൊപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

രാഹുല്‍ മാങ്കൂട്ടത്തിനിലിനെതിരെ ഉയര്‍ന്ന എല്ലാ പരാതികളും വിശ്വസനീയമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ.

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിനിലിനെതിരെ ഉയര്‍ന്ന എല്ലാ പരാതികളും വിശ്വസനീയമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലി. ആ സ്ത്രീകളുടെ മാനസികാവസ്ഥ താന്‍ മനസിലാക്കുന്നെന്നും പരാതിയുമായി മുന്നോട്ടുവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഫാത്തിമ തഹ്‌ലിയ പറയുന്നു വിഷയത്തില്‍ ഉചിതമായ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം എടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ ഇത്തരത്തിലുള്ള ഒരു വിഷയത്തെ ഏറെ ഗൗരവമായിട്ടാണ് ഞാന്‍ കാണുന്നത്. മാത്രമല്ല പരാതി…

Read More