ഇസ്റാഈൽ അക്രമണത്തിൽ ഇറാൻ്റെ  പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയോടൊപ്പം മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെട്ടു.

തെഹ്റാന്‍: ഇസ്റാഈൽ അക്രമണത്തിൽ ഇറാൻ്റെ  പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയോടൊപ്പം മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെട്ടു.ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനടക്കം നിരവധി ഇറാനിയന്‍ മാധ‍്യമങ്ങൾ കുടുംബാഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ഖാംനഈ കൊല്ലപ്പെട്ടുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് വാർത്ത പുറത്തുവന്നത്.

ആയത്തുല്ല അലി ഖാംനഈയുടെ മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരുടെ രക്തസാക്ഷിത്വം നിർഭാഗ്യവശാൽ സംഭവിച്ചിട്ടുണ്ടെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസും മറ്റ് മാധ്യമങ്ങളും അറിയിച്ചു.

അതേ സമയം ഖാംനഈയുടെ മരണം സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു എന്നിവർ രംഗത്തെത്തി.

ഇതോടൊപ്പം ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *