സ്വർണ്ണ വില കുതിച്ചു! എണ്ണ വില കുതിക്കും.

തിരുവനന്തപുരം:പശ്ചിമേഷ്യയിൽ
യുദ്ധ സാഹചര്യവും വർധിച്ചു വന്നതിനാൽ
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് തുടങ്ങി. ആഗോള എണ്ണ മാർക്കറ്റിലും വർധനവ് വന്നു തുടങ്ങുമെന്ന് വിദഗ്ദർ.
സ്വർണ്ണം ഇന്ന് ഗ്രാമിന് 400 രൂപയും പവന് 3200 രൂപയും വര്‍ധിച്ചു. ഗ്രാമിന് 15,865 രൂപയും പവന് 1,26,920 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും വില കുതിച്ചിരുന്നു.
ഇന്നലെ രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നത്തെ വര്‍ധനവോടെ രണ്ട് ദിവസം കൊണ്ട് 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും കുതിപ്പ് തുടങ്ങിയത്. സംഘര്‍ഷ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറുകയായിരുന്നു.
ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5278 ഡോളര്‍ എന്ന നിലയിലെത്തി. വെള്ളി വില ട്രോയ് ഔണ്‍സിന് 93.72 ഡോളര്‍ എന്ന നിലയിലുമെത്തി.
ഇതിനിടെ എണ്ണ വിലയും കുതിച്ചുയരുമെന്നാന് വിപണി വിദഗ്ദർ പറയുന്നത്.
യുദ്ധ ഭീതിയിൽ ഗൾഫ് രാജ്യങ്ങളിൽ
സ്വദേശികളും പ്രവാസികളും അവശ്യ വസ്തുക്കൾ ശേഖരിച്ചു വെക്കാൻ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *