സ്വപ്നങ്ങൾ ദുരന്തമായികുത്തി ഒലിച്ചു പോയ രാവിൻ്റെ വിങ്ങുന്ന ഓർമകളിൽ വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍  ദുരന്തബാധിതര്‍വീടണഞ്ഞു. ടൗൺ ഷിപ്പിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

കൽപറ്റ : സ്വപ്നങ്ങൾ ദുരന്തമായികുത്തി ഒലിച്ചു പോയ രാവിൻ്റെ വിങ്ങുന്ന ഓർമകളിൽ വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍  ദുരന്തബാധിതര്‍വീടണഞ്ഞു ദുരന്തബാധിതർ ക്കായുള്ള ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ദുരന്തബാധിതരായ എല്ലാവര്‍ക്കും അടുത്ത മഴയ്ക്കു മുന്‍പ് വീട് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പ് ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി ദുരന്തബാധിതര്‍ക്ക് പട്ടയം വിതരണം ചെയ്തു. ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനെക്‌സ് കോംപ്ലക്സിന്റെ നിര്‍മാണവും മുഖ്യമന്ത്രി നിർവഹിച്ചു.
ദുരന്തബാധിതരായ എല്ലാവര്‍ക്കും അടുത്ത മഴയ്ക്കു മുന്‍പ് വീട് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പ് ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി ദുരന്തബാധിതര്‍ക്ക് പട്ടയം വിതരണം ചെയ്തു. ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനെക്‌സ് കോംപ്ലക്സിന്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കല്‍പ്പറ്റ ഗവ. എല്‍പി സ്‌കൂള്‍ ടൗണ്‍ഷിപ്പിലേക്കു മാറ്റുകയാണെങ്കില്‍ സ്ഥലം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *