ഇറാൻ ആക്രമണങ്ങളിൽ യുഎഇയിൽ മരണം മൂന്നായി
ദുബായ് :
ഇറാൻ ആക്രമണങ്ങളിൽ യുഎഇയിൽ മരണം മൂന്നായ. പാക്, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. യുഎഇ തലസ്ഥാനമായ അബൂദബിയിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം രണ്ടുപേർ കൂടി കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 58 പേർക്ക് പരിക്കേറ്റു. യുഎഇ, ഈജിപ്ത്, എത്യോപ്യ, ഫിലിപ്പിനോ, പാകിസ്താൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനീസ്, അഫ്ഗാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് നിസ്സാര പരിക്കേറ്റത് 21 ഡ്രോണുകൾ സിവിലിയൻ കേന്ദ്രങ്ങളിൽ പതിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു
അതേസമയം, ഇന്ന് 20 ബാലിസ്റ്റിക് മിസൈലുകൾ യുഎഇ പ്രതിരോധിച്ചു. രണ്ട് ദിവസത്തിനിടെ നേരിട്ട 541 ഡ്രോണുകളിൽ 311 എണ്ണത്തെ പ്രതിരോധിച്ചു. 165 ബാലിസ്റ്റിക് മിസൈലുകളെയും 2 ക്രൂയിസ് മിസൈലുകളെയും നേരിട്ടു. യുഎഇ വ്യോമസേനയും വ്യോമ പ്രതിരോധ സേനയുമാണ് പ്രതിരോധം തീർക്കുന്നത്.

