ഗൾഫ് മേഖലയിൽ എസ്എസ്എൽ സി പരീക്ഷ മ മാറ്റി. 5,6,7 തിയതികളിലെ ഹയര്‍സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു

തിരുവനന്തപുരം: ഗൾഫ് മേഖലയിൽ പരീക്ഷ എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കുന്നത് മാറ്റി. 5,6,7 തിയതികളിലെ ഹയര്‍സെക്കൻഡറി പരീക്ഷകളും മാറ്റിവച്ച. പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമാണെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു
സിബിഎസ്ഇ പരീക്ഷകളും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. മാർച്ച് രണ്ട്, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകളാണ് മാറ്റിവെച്ചത്. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *