ഇറാനിയൻ ഡ്രോണുകൾ ആക്രമിച്ചതിനെ തുടർന്ന് സൗദി അരാം കോ റാസ് തനുര റിഫൈനറി അടച്ചുപൂട്ടി.
റിയാദ്: ഇറാനിയൻ ഡ്രോണുകൾ ആക്രമിച്ചതിനെ തുടർന്ന് സൗദി അരാംകോ തങ്ങളുടെ റാസ് തനുര റിഫൈനറി താൽക്കാലികമായി അടച്ചുപൂട്ടി.സൗദി അറേബ്യയിലെ പ്രധാന ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നായ റാസ് തനുരയ്ക്ക് നേരെയുള്ള ആക്രമണം മേഖലയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു.
പ്രധാന അടിസ്ഥാന സൗകര്യങ്ങളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഡ്രോണുകൾ തടഞ്ഞതായി അധികൃതർ അറിയിച്ചു.
സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് റാസ് തനൂറ
സൗദി പ്രസ് ഏജൻസി വഴിയാണ് സൈനിക വക്താവ് ഈ വിവരം പുറത്തുവിട്ടത്. സംഭവസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഡ്രോണുകൾ വെടിവെച്ചിട്ടാലും അവയുടെ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമോ പരിക്കുകളോ സംഭവിക്കാൻ സാധ്യതയുണ്ട്. ദമാമിന് സമീപം സ്ഥിതി ചെയ്യുന്ന റാസ് തനൂറയ്ക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരലിലധികം അസംസ്‌കൃത എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

