വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യ. വലിയോറ സ്വദേശി മോയൻ ഇസ്മായീൽ – നൂറ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്‌വാൻ (12) ആണ് മരിച്ചത്. ഓട്ടോയിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന സ്കൂൾ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വലിയോറ ഈസ്റ്റ് AMUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റിസ്‌വാൻ.

