മൊസാദ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ എസ്മായിൽ ഖാനിയെ സ്വന്തം ഗാർഡുകൾ വധിച്ചതായി റിപ്പോർട്ട്
ടെഫ്റാൻ:മൊസാദ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ എസ്മായിൽ ഖാനിയെ സ്വന്തം ഗാർഡുകൾ വധിച്ചതായി റിപ്പോർട്ട
ഇസ്റാഈലിൻ്റെ സൈനിക നടപടിക്കിടയിൽ പരമോന്നത നേതാവ് അടക്കം കൊല്ലപ്പെട്ടപ്പോഴും ഇദ്ദേഹം അക്രമണ സമയത്തിന് മുമ്പ് ഇവിടെ നിന്നും രക്ഷപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
ഇറാന്റെ സൈനിക രഹസ്യം
വലിയ തോതിൽ
ചോർത്തപ്പെട്ടു
എന്ന്
കണ്ടെത്തിയിരുന്നു.
ഐആർജിസിയുടെ എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിന്റെ തലവനും കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ പിൻഗാമിയുമായ ബ്രിഗേഡിയർ ജനറൽ എസ്മായിൽ ഖാനിയെ സ്വന്തം റെവല്യൂഷണറി ഗാർഡുകൾ വധിച്ചതായാണ് റിപ്പോർട്ട്
കൊല്ലപ്പെട്ട ഖാനി സുലൈമാനിയുടെ പിൻഗാമിയും ആയ ഖാനിയെ ഒരു കുരുക്കിൽ കുരുക്കിയതായി കാണിക്കുന്ന ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇസ്രായേലിന്റെ മൊസാദുമായി സഹകരിച്ചുവെന്ന സംശയത്തിന്റെ പേരിലാണ് അദ്ദേഹത്തെ ആദ്യം കസ്റ്റഡിയിലെടുത്തതെന്ന് അവകാശപ്പെടുന്നു. യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് അദ്ദേഹം ആവർത്തിച്ചു രക്ഷപ്പെട്ടതും ഇദ്ദേഹത്തിൽ സംശയം ജനിപ്പിച്ചു – സുപ്രീം നേതാവ് ഖമേനിയെയും നിരവധി ഉന്നത കമാൻഡർമാരെയും കൊലപ്പെടുത്തിയ ബോംബാക്രമണം ഉൾപ്പെടെയുള്ള സന്ദർഭത്തിൽ ഇദ്ദേഹത്തിൻ്റെ രക്ഷപ്പെടൽ സംശയി ച്ചിരുന്നു.
ഖുമേനിയുടെ സമീപത്തായിരുന്നിട്ടും നിരവധി കൊലപാതക ശ്രമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും മാർച്ച് 1 ലെ മാരകമായ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തത് മൊസാദിലേക്കാണ് സംശയം നീണ്ടത്.
അദ്ദേഹത്തിൻ്റെ ‘രക്ഷപ്പെടൽ’
വലിയ വഞ്ചനയുടെ തെളിവായി ഇറാൻ സേന കണ്ടതായി ആരോപിക്കപ്പെടുന്നു, കൃത്യമായ ഇസ്രായേലി, അമേരിക്കൻ ലക്ഷ്യങ്ങൾ കാണിച്ചു കൊടുക്കാൻ ചിലരെ മൊസാദ് ഉപയോഗപ്പെടുത്തിയ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു
2026 മാർച്ച് 3 വരെ ഒരു പ്രധാന പാശ്ചാത്യ അല്ലെങ്കിൽ ഇറാനിയൻ സ്റ്റേറ്റ് ഏജൻസിയും വധശിക്ഷ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഖുദ്‌സ് ഫോഴ്‌സുമായി ബന്ധപ്പെട്ട പ്രസ്താവനകൾ അദ്ദേഹത്തിന്റെ പേരിൽ തുടർന്നും പ്രത്യക്ഷപ്പെടുന്നുണ്ട്.

