വീട്ടിൽ നിന്നും വാഹനം പിറകോട്ടെടു ക്കുന്നതിനിടെ മൂന്നു വയസ്സുകാരൻ വാഹനത്തി നടിയിൽ പ്പെട്ട് മരിച്ചു.

അരീക്കോട്: വീട്ടിൽ നിന്നും വാഹനം പിറകോട്ടെടുക്കുന്നതിനിട പേരക്കുട്ടി വാഹനത്തിനടിയിൽപ്പെട്ട് മരിച്ചു.
മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് മൂന്നു വയസ്സുകാരന് മുത്തച്ചൻ ഓടിക്കുന്നതിനിടയിൽ വാഹനം കയറി മരിച്ചത്

ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്.
പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *