ബംഗാളിൽ വോട്ടർ പട്ടികയിൽ പേരില്ല ; 48 മണിക്കൂറിനിടെ 3 ആത്മഹത്യയും ഒരു ഹൃദയാഘാതവും.

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുനഃപരിശോധനയെ (എസ്ഐആർ) ചുറ്റിപ്പറ്റിയുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പ്രാഥമിക “അന്തിമ” വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് “പരിശോധനയിൽ” എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി അറിഞ്ഞതിനെ തുടർന്ന് 48 മണിക്കൂറിനിടെ 3 ആത്മഹത്യയും ഒരു ഹൃദയാഘാതവും
ഇവരുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായി.
ഹസേര ബീബി (43), റഫീഖ് അലി ഗാസി (44), ഗൗരംഗോ ദേ (62) എന്നിവർ സ്വയം ജീവനൊടുക്കിയപ്പോൾ പെട്ടെന്നുണ്ടായ ഷോക്കിലാണ് കൃഷ്ണ പാൽ (65) മരിച്ചത്.
പരിശോധനാ നടപടിക്കിടെ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടും തങ്ങളുടെ വോട്ടർ നില ശരിവച്ചിട്ടില്ലെന്ന് അറിഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു മൂന്നു പേരും.
തന്റെ പേര് ഇപ്പോഴും പരിശോധനയിൽ തന്നെയാണെന്ന് അറിഞ്ഞതോടെ അവൾ മാനസികമായി തകർന്നു വിഷം കഴിക്കുകയായിരുന്നു,” ഹസേര ബീബിയുടെ ബന്ധു പറഞ്ഞു.
സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് വോട്ടർമാരെ “പരിശോധനയിൽ” എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ വോട്ടർ പട്ടിക പുനഃപരിശോധന പ്രക്രിയയെ കുറിച്ചുള്ള വിമർശനങ്ങളും വീണ്ടും ശക്തമാവുകയാണ്. 60 ലക്ഷത്തോളം പേരാണ് “പരിശോധനയിൽ” എന്ന കാറ്റഗറിയിൽ ഉള്ളത്. ഇതിൽ മഹാഭൂരിഭാഗവും മാൽഡ, മുർശിദാബാദ്, നോർത്ത് 24 പരഗാന, സൗത്ത് 24 പരഗാന തുടങ്ങി മുസ്‌ലിം ജനസംഖ്യ അധികമുള്ള ജില്ലകളിൽ നിന്നുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *