ചേമഞ്ചേരിയിൽ കെഎസ്ആർടിസി-കർണാടക ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: ചേമഞ്ചേരി കാട്ടിലെപ്പീടികയിൽ കെഎസ്ആർടിസി ബസും കർണാടക ആർടിസി ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു അപകടം.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്
ഇരു ബസുകളിലും ഡ്രൈവർമാർക്ക് പരിക്കേറ്റു ആരുടെയും പരിക്ക് ഗുരുതരമല്ല

Leave a Reply

Your email address will not be published. Required fields are marked *