AI girlfriend

ലഹരി തലക്ക് പിടിച്ചപ്പോൾ കല്ലറയും റീൽ ഇടമാക്കി യുവാക്കൾ, കേസെടുത്ത് പോലീസ്

ആലപ്പുഴ: ലഹരി തലക്ക് പിടിച്ചപ്പോൾ കല്ലറയും റീൽ ഇടമാക്കി യുവാക്ക. ആലപ്പുഴയിൽ പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്നാണ്  യുവാക്കളുടെ ലഹരി ഉപയോഗവും റീൽ ചിത്രീകരണവും. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്ക് ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് സംഭവം. സെമിത്തേരിയുടെ മതിൽ ചാടി അകത്തുകടന്ന നാല് യുവാക്കളാണ് ലഹരി ഉപയോഗിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും യുവാക്കളുടെ റീൽസും പുറത്തുവന്നിട്ടുണ്ട്. ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം റീൽസ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു….

Read More

കൊടുങ്ങല്ലൂര്‍ ഭരണിക്കിടെ പൊലീസ് അതിക്രമം’ എന്ന രീതിയില്‍ വീഡിയോ; സിനിമ ചിത്രീകരണം കളി കാര്യമാക്കി നെറ്റിസൺ

കൊച്ചി: കൊടുങ്ങല്ലൂര്‍ ഭരണിയ്ക്കിടെ നടത്തിയ സിനിമാ ചിത്രീകരണം വിവാദത്തില്‍. കോമരത്തിന്റെ വേഷം കെട്ടിയവരും പൊലീസും തമ്മിലുളള സംഘട്ടനമാണ് ചിത്രീകരിച്ചത്. സിനിമാ ചിത്രീകരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതോടെ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ് സിനിമാ ചിത്രീകരണം നടന്നതെന്നാണ് വിശദീകരണം. മൂന്ന് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഉപയോഗിച്ചായിരുന്നു കോമരങ്ങളും പൊലീസും തമ്മിലുളള സംഘട്ടന രംഗം ചിത്രീകരിച്ചത്. ആദ്യഘട്ടത്തില്‍ ഇത് സിനിമാചിത്രീകരണമാണ് എന്ന് ആര്‍ക്കും മനസിലായിരുന്നില്ല. അതുകൊണ്ടുതന്നെ പൊലീസ് യൂണിഫോമിലുളളവര്‍ കോമരങ്ങളെ…

Read More

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ വ്യക്തി ഹത്യ നടത്തിയ സോഷ്യൽ മീഡിയ ഹാൻഡി ലിനെതിരെ കേസെടുത്തു

മലപ്പുറം :മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ കേസെടുത്തു.  മുസ്‍ലിം ലീഗ് പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അക്കൗണ്ട് വഴിയാണ് സാദിഖലി തങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചത്. അടുത്തിടെയാണ് അക്കൗണ്ട് ആരംഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച സൈബർ ഹാൻഡിലുകൾക്കെതിരെയും ലീഗ് പരാതി നൽകും.ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് അക്കൗണ്ട് ഫോളോ ചെയ്തിരിക്കുന്നത് സിപിഎം…

Read More

സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കുക. കെ.ടി ജലീൽ

കോഴിക്കോട്:സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കണമെന്ന് കെ.ടി ജലീൽ സാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങൾ തീർത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാൻ ഇതുപോലുള്ള വഴികൾ സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങൾക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിൻ്റെ നിലപാട് സ്വാഗതാർഹമാണ് ജലീൽ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു പോസ്റ്റിൻ്റെ പൂർണ്ണ രൂപം കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്…

Read More

ചാറ്റ് ജിപിടി ക്കും ഉണ്ട് ചതിക്കുഴികൾ..വീഴാതിരിക്കാൻ കരുതലാണ് നല്ലത്.

കോഴിക്കോട്: ചാറ്റ് ജിപിടി ക്കും ഉണ്ട് ചതിക്കുഴികൾ..വീഴാതിരിക്കാൻ കരുതലാണ് നല്ലത്ചാറ്റ്ജിപിടിയുമായി നിങ്ങള്‍ നടത്തുന്ന സംഭാഷണങ്ങള്‍ എങ്ങനെയാണ് ചോരുന്നത് ചാറ്റ്ജിപിടിയില്‍ നടത്തുന്ന സംഭാഷണങ്ങളുടെ ലിങ്കുകള്‍ മറ്റാര്‍ക്കെങ്കിലും നിങ്ങള്‍ അയച്ച് കൊടുക്കുകയാണെങ്കില്‍ ചാറ്റ് പങ്കിടുന്ന വ്യക്തിക്ക് ആ സംഭാഷണം കാണാന്‍ സാധിക്കും. ആരെങ്കിലും സംഭാഷണങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ ബ്ലോഗ്, വെബ്‌സൈറ്റ്, ഫോറം എന്നിവിടങ്ങളിലോ പങ്കിടുകയാണെങ്കില്‍ ഇവ ചോര്‍ന്നേക്കാം. ചില ആളുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവയ്ക്കാറുണ്ട്. ഇതുവഴി മറ്റുള്ളവര്‍ക്ക് ചാറ്റുകള്‍ കാണാന്‍ സാധിക്കും….

Read More

വയനാട് ടൗൺ ഷിപ്പ് സന്ദർശനം; മമ്മൂട്ടക്കെതിരെ ഇടത് സൈബർ ആക്രമണം

കല്പറ്റ :വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷ. ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രം​ഗത്തെത്തിയത്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ആയുധമാക്കുകയാണ് യുഡിഎഫ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും ഉന്നയിച്ചാണ് യുഡിഎഫിൻ്റെ വിമർശനം. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദർശനമാണെന്നാണ് പുറത്തുവരുന്ന വിവരം. ടൗൺഷിപ്പിലേത്…

Read More

ആലിൻ ഷെറിനെ തിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ മുത്തച്ഛൻ റെജി സാമുവേൽ

പത്തനം തിട്ട:അവയവദാനത്തിലൂടെ വിസ്മയമായി മാറിയ പത്തനംതിട്ട സ്വദേശി പത്തുമാസം പ്രായമുള്ള ആലിൻ ഷെറിനെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ മുത്തച്ഛൻ റെജി സാമുവേ രംഗത്തെത്തി. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ വേദനയെ അവഹേളിക്കുന്ന തരത്തിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രചാരണങ്ങൾ ലാഭമുണ്ടാക്കാനുള്ള തരംതാഴ്ന്ന നീക്കമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്തരം നെഗറ്റീവ് പ്രചാരണങ്ങളോട് പ്രതികരിക്കാനില്ലെന്നും തങ്ങളുടെ കുടുംബം എന്നും സത്യസന്ധതയോടെ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആലിൻ ഷെറിനോടുള്ള ആദരസൂചകമായി കോഴിക്കോട് പുതുതായി…

Read More

‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം യൂട്യൂബേഴ്സാണ് ദയവ് ചെയ്ത് മുഖ്യമന്ത്രി ഇടപെടണം’ വീഡിയോ വൈറലാവുന്നു

മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷൻ ചെയ്ത് മലയാളം സീരിയൽ ആർട്ടിസ്റ്റ് രേഖ രതീഷ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. 9 മാസമായി ജോലിയില്ലാതെ താൻ ഫ്ലാറ്റിൽ കഴിയുകയാണെന്നും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനാണ് തനിക്കുള്ളതെന്നും പറഞ്ഞുകൊണ്ടാണ് രേഖ ഈ വിഡിയോ ആരംഭിക്കുന്നത്. ‘മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് എന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണ്. ഇത്രയും മാനസിക സമ്മർദം എനിക്ക് താങ്ങാനാവുന്നില്ല….

Read More

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും, ജാമ്യാപേക്ഷ പരിഗണന നാളെ

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച്‌ തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണ് എന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. കേസില്‍…

Read More

യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത പിടിയിൽ.

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത പിടിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. സമൂഹ മാധ്യമങ്ങളിലെ ലൈംഗിക അധിക്ഷേപത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് അത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. അതേസമയം, പൊലീസിന്റെ അന്വേഷണത്തിൽ ദീപക്കിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ…

Read More