17.5 ദശലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു; പാസ്‌വേഡ് റീസെറ്റ് മെയിൽ അയച്ച് ഇൻസ്റ്റാഗ്രാം
ചോർന്നതിൽ ഉപയോക്തക്കളുടെ പേര്, വിലാസം, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് കമ്പനി അവകാശപ്പെട്ടത് ന്യൂഡൽഹി: ഉപയോക്താക്കൾക്ക് പാസ്‌വേഡ് റീസെറ്റ് ഇമെയിൽ അയച്ചതിൽ വിശദീകരണവുമായി ഇൻസ്റ്റാഗ്രാം. 17.5 ദശലക്ഷം ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഒരു ഡാറ്റാബേസ് ഡാർക്ക് വെബിൽ വിൽപ്പനയ്‌ക്കുണ്ടെന്ന ആന്റിവൈറസ് കമ്പനിയായ മാൽവെയർബൈറ്റ്‌സ് കണ്ടെത്തിയതിന് ശേഷമാണിത്. പാസ്‌വേഡ് റീസെറ്റ് ഇമെയിലുകൾ സാങ്കേതിക പ്രശ്‌നം മൂലമാണെന്നും ഡാറ്റാ ലംഘനമല്ലെന്നും ഇൻസ്റ്റാഗ്രാം വ്യക്തമാക്കി. സന്ദേശങ്ങൾ ഓൺലൈനിൽ വ്യാപകമായ ചർച്ചയ്ക്ക് കാരണമായതിനെ തുടർന്നാണിത്. പാസ്‌വേഡ് റീസെറ്റ്…

