AI girlfriend

വഴി വിട്ട പോക്ക്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്ത നങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ എതിർപ്പുമായികമ്മീഷനിലെ അംഗങ്ങൾ

ന്യൂഡൽഹി:കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ എതിർപ്പുമായികമ്മീഷനിലെ മറ്റ് അംഗങ്ങ
പേരുകൾ നീക്കം ചെയ്യൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കമ്മീഷൻ കൈക്കൊണ്ട നടപടികൾ തങ്ങളെ അറിയിക്കാതെയും നിയമവിരുദ്ധവുമായാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ

ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി രേഖാമൂലം പരാതി നൽകി. കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്. ‘ദി ഇന്ത്യൻ എക്‌സ്പ്രസ്’ ആണ് ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ചേരിതിരിവ് റിപ്പോർട്ട് ചെയ്തത്.

2025 ജൂണിൽ ബിഹാറിൽ തുടങ്ങി 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടപ്പിലാക്കിയ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്‌ഐആർ) വഴി കരട് വോട്ടർപട്ടികയിൽ നിന്ന് 13 കോടിയിലധികം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തിരുന്നു. ഈ നടപടികൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെയാണ് മൂന്നംഗ കമ്മീഷനിൽ ഭൂരിപക്ഷമുള്ള രണ്ട് അംഗങ്ങൾ തന്നെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പല സുപ്രധാന ഉത്തരവുകളും പുറപ്പെടുവിച്ചതെന്ന് ഇരുവരും പരാതിപ്പെടുന്നു. ഒരു ദിവസം തന്നെ നാല് തവണ വരെ വിയോജിപ്പ് രേഖപ്പെടുത്തിയ സംഭവങ്ങളുണ്ടായി.

ഭരണഘടനയുടെ ആർട്ടിക്കിൾ 324 അനുസരിച്ചും 2023-ലെ നിയമപ്രകാരവും ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് രണ്ട് കമ്മീഷണർമാരും തുല്യ പദവിയുള്ളവരാണ്. കമ്മീഷന്റെ തീരുമാനങ്ങൾ പരമാവധി ഏകകണ്ഠമായിരിക്കണമെന്നും അഭിപ്രായവ്യത്യാസമുണ്ടായാൽ ഭൂരിപക്ഷാഭിപ്രായം നടപ്പാക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ രണ്ട് കമ്മീഷണർമാരുടെ രേഖാമൂലമുള്ള നിർദേശങ്ങൾ മറികടന്ന് ‘അനധികൃതവും നിയമവിരുദ്ധവുമായാണ്’ കമ്മീഷൻ പ്രവർത്തിച്ചതെന്ന് സന്ധു തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. വോട്ടർ ഡാറ്റാബേസിന്റെ ഐടി മേൽനോട്ടത്തിൽ വരുത്തിയ മാറ്റങ്ങളിൽ പ്രതിഷേധിച്ച് ഇരു കമ്മീഷണർമാരും കാബിനറ്റ് സെക്രട്ടറിക്ക് പ്രത്യേകം കത്തുകളയക്കുകയും ചെയ്തു. ഇതിനുശേഷം സെപ്റ്റംബർ ഒമ്പതിനാണ് നാലുമാസത്തിനിടെ ആദ്യമായി മൂന്ന് കമ്മീഷണർമാരും പങ്കെടുത്ത പൂർണയോഗം ചേർന്നത്.

വിവാദമായ പ്രധാന വിഷയങ്ങൾ

ഫോം 6 മാറ്റിയ നടപടി

പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6-ൽ, അപേക്ഷകനോ മാതാപിതാക്കളോ മുത്തശ്ശീ-മുത്തശ്ശന്മാരോ മുൻ എസ്‌ഐആർ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നോ എന്ന പുതിയ ചോദ്യം ഉൾപ്പെടുത്തിയിരുന്നു. ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്താതെ ഈ ചോദ്യം ഉൾപ്പെടുത്താനാകില്ലെന്ന് വിവേക് ജോഷിയും സുഖ്ബീർ സിങ് സന്ധുവും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് തള്ളി മാറ്റം നടപ്പാക്കി. ഇത് അനധികൃതവും നിയമവിരുദ്ധവുമാണെന്നും ഉടൻ പിൻവലിക്കണമെന്നും സന്ധു ആവശ്യപ്പെട്ടിരുന്നു.

വോട്ടർപട്ടിക കേന്ദ്രീകൃതമാക്കൽ

വോട്ടർപട്ടിക തയ്യാറാക്കുന്ന ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ അധികാരം കവർന്നെടുത്ത് ഡൽഹിയിലെ ഐടി വിഭാഗത്തിലേക്ക് നിയന്ത്രണം കേന്ദ്രീകരിക്കുന്നതിനെതിരെ ഇരുവരും എതിർപ്പറിയിച്ചു. സംസ്ഥാനതല ഉദ്യോഗസ്ഥർക്ക് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിൽ പൂർണ സ്വാതന്ത്ര്യമില്ലെന്ന് പരാതിയുണ്ടെന്നും ഐടി ഡയറക്ടർ ജനറലിന് ഇവരുടെ നിയമപരമായ അധികാരം നിയന്ത്രിക്കാൻ അവകാശമില്ലെന്നും കമ്മീഷണർമാർ വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ അപ്പീലുകൾ

പശ്ചിമ ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥർ വോട്ടർപട്ടികയിൽ നിലനിർത്തിയ 16.10 ലക്ഷം ആളുകളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രിബ്യൂണലുകളിൽ അപ്പീൽ നൽകാൻ കമ്മീഷന്റെ പേരിൽ ആർക്കാണ് അധികാരം നൽകിയതെന്ന് സന്ധു ചോദ്യം ചെയ്തു. തങ്ങളോ പശ്ചിമ ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോ അറിയാതെയാണ് കമ്മീഷന്റെ പേരിൽ ഈ അപ്പീലുകൾ ഫയൽ ചെയ്തതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ഗോവയിലെ വോട്ടർമാർ തഴയപ്പെട്ട സംഭവം

സോഫ്റ്റ്വെയറിലെ പ്രശ്‌നങ്ങൾ കാരണം ഗോവയിൽ രേഖകൾ സമർപ്പിച്ച് യോഗ്യത തെളിയിച്ച 97 വോട്ടർമാരെ അവസാന പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. സുപ്രിംകോടതി ഉത്തരവ് പ്രകാരം ഇവരെ ഉൾപ്പെടുത്താൻ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തണമെന്ന് ഗോവ സിഇഒ ഓഫീസ് എട്ട് തവണ ആവശ്യപ്പെട്ടിട്ടും ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥർ മറുപടി നൽകിയില്ല. തുടർന്ന് ഇവർക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന 2023-ലെ നിയമപ്രകാരം പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് ജ്ഞാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരെ തെരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാക്കളുടെ വിയോജിപ്പോടെ നിയമിതരായ ഈ മൂന്നംഗ കമ്മീഷനിലാണ് ഇപ്പോൾ അസാധാരണമായ ആഭ്യന്തര തർക്കം ഉടലെടുത്തിരിക്കുന്നത്. എന്നാൽ ഈ വിഷയങ്ങളിൽ പ്രതികരണം തേടിയ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോ കമ്മീഷണർമാരോ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *