കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു

തൃശൂർ :  കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ച. വടക്കാഞ്ചേരി വാരിയത്ത് വളപ്പില്‍ വീട്ടില്‍ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുകാരനായ മകനെ അയല്‍വാസിയായ യുവാവ് കിണറ്റില്‍ ചാടി രക്ഷപെടുത്തി.

വൈകീട്ട് 6 മണിയോടെയാണ് സംഭവം. കുട്ടിയെ തുടര്‍ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിനെ വടക്കാഞ്ചേരിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *