തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടുത്തം
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടച്ചു. ഒന്നാം നിലയിലാണ് തീപിടിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് തീപിടിച്ചു. പുക വലിയ തോതിൽ പ്രദേശത്ത് വ്യാപിച്ചു. ഷോർട്ട് സർകീറ്റാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സ്ഥലത്തെത്തി. വൈകാതെ തീ നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സർജിക്കൽ ഐസിയുവിനു സമീപമാണ് തീപിടിത്തമുണ്ടായത്. 32 രോഗികളെ ഒഴിപ്പിച്ചു. ഇവരെ മറ്റ് ഐസിയുവിലേക്ക് മാറ്റി. ജീവനക്കാരെയും സ്ഥലത്തുനിന്ന് മാറ്റി. മറ്റ് സ്ഥലങ്ങളിലേക്ക് തീപടർന്നിട്ടില്ല.

