ബെംഗളൂരുവില്‍ റീല്‍ വീഡിയോ ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ മകളുടെ ശ്രമം.

ബംഗളുരു :ബെംഗളൂരുവില്‍ റീല്‍ വീഡിയോ ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ മകളുടെ ശ്രമ. പിതാവിനെ കൊറിയര്‍ അയയ്ക്കാന്‍ മകള്‍ക്കൊപ്പം ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും കൊറിയര്‍ സ്ഥാപനത്തില്‍ എത്തുകയായിരുന്നു. വലിയ പാക്കേജ് ശ്രദ്ധയില്‍പ്പെട്ട സ്ഥാപനത്തിലെ ജീവനക്കാര്‍ എന്താണ് കൊറിയര്‍ ചെയ്യുന്നതെന്ന് ചോദിച്ചതോടെ യുവതിയുടെ നീക്കം പൊളിയുകയായിരുന്നു.

ജീവനക്കാര്‍ ചോദിച്ചപ്പോള്‍ യുവതി കൃത്യമായ മറുപടി നല്‍കിയില്ല. ഇതോടെ ജീവനക്കാര്‍ ചാക്ക് അഴിച്ചു നോക്കി. ചാക്കില്‍ നിന്നും പിതാവ് പുറത്തുവന്നതോടെ റീല്‍ വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു. റമസാന്‍, ഉഗാദി ആഘോഷസമയത്ത് യാത്രാ ടിക്കറ്റുകള്‍ ലഭിക്കാന്‍ മാര്‍ഗമില്ലെന്നും കൊറിയര്‍ അയക്കുക മാത്രമാണ് വഴിയെന്നും കാണിക്കാനുള്ള റീലെടുക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്തതെന്ന് യുവതിയും കുടുംബവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *