കുഴൽ പണം കവർച്ച ചെയ്ത കേസിൽ സിഐ റിമാൻഡിലായതിന് പിന്നാലെ ഒളിവിൽ കഴിയുന്ന വൈത്തിരി സ്റ്റേഷനിലെ മൂന്നു പോലീസുകാരെ പിടികൂടാൻ ഊർജിത അന്വഷണം.
കോഴിക്കോട് : കുഴൽ പണം കവർച്ച ചെയ്ത കേസിൽ സിഐ റിമാൻഡിലായതിന് പിന്നാലെ ഒളിവിൽ കഴിയുന്ന വൈത്തിരി സ്റ്റേഷനിലെ മൂന്നു പോലീസുകാരെ പിടികൂടാൻ ഊർജിത അന്വഷണ
പിടിച്ചെടുത്ത കുഴൽ പണം റിപ്പോർട്ട് ചെയ്യാതെ പൂ ഴ്ത്തിയെന്ന കേസിൽ ഒളിവിലായിരുന്ന വൈത്തിരി മുൻ സിഐ സി.ആർ.അ നിൽകുമാർ കഴിഞ്ഞ ദിവസം കോഴിക്കോട് ക്രൈംബ്രാഞ്ചിൽ കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതി യായ ഇദ്ദേഹം റിമാൻഡിലാണ്. ഇപ്പോഴും ഒളിവിൽ കഴിയുന്ന വൈത്തിരി സ്റ്റേഷനിലെ മുൻ എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൽ മജീദ് എന്നി വരെ പിടികൂടാൻ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. ഇവരും ഉടൻ കീഴടങ്ങുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് അനിൽകു മാർ അടക്കം 4 പൊലീസ് ഉദ്യോ ഗസ്ഥരെയും സസ്പെൻഡ് ചെയ്തി രുന്നു.
2025 സെപ്റ്റംബർ 15നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ ചുണ്ടേലിൽ വച്ചാണ് ചുണ്ടേൽ സ്വദേശി മലപ്പുറം സ്വദേശികൾക്കു കൈമാറാനായി കൊണ്ടുവന്ന 3.3 ലക്ഷം രൂപ സി ഐയും സംഘവും പിടിച്ചെടുത്ത ത്. എന്നാൽ, ഇതുമായി ബന്ധ പ്പെട്ട് അന്വേഷണം നടത്തുകയോ പണത്തെക്കുറിച്ചു റിപ്പോർ ട്ട് ചെയ്യുകയോ ഉണ്ടായില്ല. ചു ണ്ടേൽ സ്വദേശി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയതി നെ തുടർന്നു നടത്തിയ അന്വേ ഷണത്തിൽ പൊലീസ് ഉദ്യോഗ സ്‌ഥർക്കു വീഴ്ച സംഭവിച്ചതായി ബോധ്യപ്പെടുകയും സിഐ അടക്കമുള്ളവരെ ഉത്തര മേഖല ഐജി രാജ്പാൽ മീണ സസ്പെൻ്റ് ചെയ്യുകയുമായിരുന്നു. സസ്പെൻഷനിലായതിനു ശേഷം പണം ചുണ്ടേൽ സ്വദേശിക്ക് മടക്കി നൽകിയതായാണ് സി ഐ യുടെ മൊഴി. എങ്കിലും ഇവർക്കെതിരെ കവർച്ചാ കേസ് നിലനിൽക്കും.

