മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥി കെ എം അഷ്റഫ് മത്സരിക്കില്ല. യു.ഡി. എഫ് ചർച്ച നടത്തി
മലപ്പുറം: മഞ്ചേശ്വരത്ത്
എസ്ഡിപിഐ സ്ഥാനാർത്ഥി കെ എം അഷ്റഫ് മത്സരിക്കാ സാധ്യതയില്ലെന്നും സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ യുഡിഎഫ് ബന്ധപ്പെട്ടിരുന്നതായും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.
വെളിപ്പെടുത്തി.
ബിജെപിയുടെ തോൽവി ഉറപ്പാക്കേണ്ടത് എസ്ഡിപിഐയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും ബിജെപിയുടെ വർഗീയതയെ തടയാൻ എസ്ഡിപിഐ
യുടെ മതേതര വോട്ടുകൾ വേണമെന്ന മുസ്ലിം ലീഗ് ആവശ്യം സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ വോട്ട് ഷെയർ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫ് അവരുടെ സമീപനത്തിൽ മാറ്റം വരുത്തണം. നാളെ (മാർച്ച് 26)വൈകുന്നേരം വരെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള സമയമുണ്ട്. ചർച്ച ചെയ്തതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ലത്തീഫ് പ്രതികരിച്ചു.
മഞ്ചേശ്വരവും കാസർകോടും എസ്ഡിപിഐ വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളാണ്. എന്നാൽ അവിടെ നിന്ന് മാറ്റി ബിജെപിയുടെ വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ മത്സരിക്കാൻ എസ്ഡിപിഐയോട് ആവശ്യപ്പെടുന്നുവെന്നാണ് പറയുന്നത്.
എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ പ്രധാന നേതാക്കളാണ് ബന്ധപ്പെട്ടതെന്ന് ലത്തീഫ് വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ മുസ്ലീം സമുദായ സംഘടനകളും വിമർശനങ്ങളുമായി മുന്നോട്ടുവരികയാണ്. സമുദായത്തെ ഭിന്നിപ്പിക്കുന്ന നടപടികളിലേക്ക് എസ്ഡിപിഐ കടക്കരുതെന്നാണ് മുസ്ലിം സംഘടനകളുടെ ആവശ്യം.
മഞ്ചേശ്വരത്ത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ആയിരത്തിൽ താഴെ വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ മുസ്ലിം ലീഗ് പരാജയപ്പെടുത്തിയത്

