പ്രചരണം ചൂടുപിടിച്ചു. പെരുമണ്ണയിൽ ആവേശമായി പി.ടി.എ. റഹീം.

പെരുമണ്ണ :കനത്ത ചൂടിലും
പ്രവർത്തകർക്കൊപ്പം ആവേശമായി
പി.ടി.എ റഹീം . പരിചയപ്പെട്ടും പരിചയം പുതുക്കിയും കനത്ത ചൂടിനെ വക വെക്കാത ആളുകൾക്കിടയിൽ വർത്തമാനം പറഞ്ഞും  ഇവിടെ നടത്തിയ വികസനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുമാണ് പര്യടനം പൂർത്തിയാക്കിയത്. കുന്ദമംഗലം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.എ റഹീം പെരുമണ്ണ പഞ്ചായത്തിലെ
വിവിധ തൊഴിൽ കേന്ദ്രങ്ങളിലെ യുംസ്ഥാപനങ്ങളിലേയും ജീവനക്കാരെ കണ്ടു വോട്ടഭ്യർഥിച്ചു. പെരുമണ്ണ ബഡ്സ് സ്കൂൾ, ഒഡീസിയ, വൈറ്റ് സ്കൂൾ, വോൾഗ അച്ചാർ കമ്പനി, ഗ്രാമപഞ്ചായത്ത് ഓഫീസ്, സ്റ്റൈലോ ചപ്പൽസ്, കുടുംബാരോഗ്യ കേന്ദ്രം, കൃഷിഭവൻ, സി.ഡി.എസ്, ഹരിതകർമ്മ സേന, ജാമിയ ബദരിയ ഇസ്ലാമിയ ഓർഫനേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിലാളികൾ, ജീവനക്കാർ, ബഹുജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവരുമായി പി.ടി.എ റഹീം സംവദിച്ചു. ഓരോ പ്രദേശത്തും വരുത്തിയ വികസന മുന്നേറ്റങ്ങൾ ജനങ്ങളുടെ ഇടയിൽ ചർച്ചയാക്കിയായിരുന്നു പര്യടനം തുടർന്നത്. പ്രാദേശിക
എൽ.ഡി.എഫ് നേതാക്കളായ ഷാജി പുത്തലത്ത്, വി.പി രവീന്ദ്രൻ, രാജീവ് പെരുമൺപുറ, വി.പി ശ്യാംകുമാർ, കെ അഭിജേഷ്, വി.പി ഷാജുകുമാർ, ഒ രവീന്ദ്രൻ, ഇ.കെ സുബ്രഹ്മണ്യൻ, പി ഹാരിസ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *