ഒഴിവായത് വൻ ദുരന്തം; എയർ ഇന്ത്യ ബോയിങ് വിമാനം ടേക്ക് ഓഫിനിടെ 900 അടി താഴ്ന്നു
ദില്ലി : (10visionnews.com) ദില്ലിയിൽ എയർ ഇന്ത്യ ബോയിങ് വിമാനം ടേക്ക് ഓഫിനിടെ 900 അടി താഴ്ന്നന്ന് റിപ്പോർട്ട്. അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം 36 മണിക്കൂറിനിടെയാണ് ദുരന്തത്തിൽ നിന്നും വിമാനം തലനാരിടക്ക് രക്ഷപ്പെട്ടത്. സംഭവത്തിൽ ഡിജിസിയെ അന്വേഷണം ആരംഭിച്ചു.
അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് 36 മണിക്കൂറിനുള്ളിലാണ് എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം അപകടത്തിലേക്ക് നീങ്ങിയത്. ദില്ലിയിൽ നിന്നും വിയന്നയിലേക്ക് പറന്നുയർന്ന വിമാനം 900 അടി താഴ്‌ചയിലേക്ക് എത്തി. ഗ്രൗണ്ട് പ്രോക്‌സിമിറ്റി സംവിധാനവും, എടിസിയുടെ ഇടപെടലുമാണ് രാജ്യത്തെ മറ്റൊരു വിമാന ദുരന്തത്തിൽ നിന്നും ഒഴിവായത്.
ജൂൺ 14ന് പുലർച്ചെ 2 56 വിമാനം പറന്നുയർന്നത്. കാലാവസ്ഥ മോശമായതോടെ പൈലറ്റിന് നിയന്ത്രണം വിട്ടു എന്നാണ് പ്രാഥമിക നിഗമനം. അടിയന്തര നിർദേശം നൽകിയതോടെ വിമാനം വീണ്ടും പറന്നുയർന്നു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. ഗ്രൗണ്ട് പ്രോക്സിമിറ്റി ജാഗ്രത പൈലറ്റുമാർ പാലിച്ചില്ലെന്ന ഗുരുതര പിഴവ്ഫ്ലൈ റ്റ് ഡാറ്റ റെക്കോർഡറിൽ നിന്നും ഡിജിസിഎ കണ്ടെത്തി. വിമാനത്തിന്റെ പ്രത്യേക സുരക്ഷാ സംവിധാനമായ സ്റ്റിക് ഷേക്കറിൽ നിന്നും പൈലറ്റുമാർക്ക് അപായസൂചന നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

