മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം’, ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്
മലയാളികളുടെ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ഓർമവെച്ച കാലം മുതൽ മമ്മൂട്ടിയുടെ സിനിമകൾ കണ്ട് വളർന്ന നമുക്ക് ആ വ്യക്തിയോട് സ്നേഹവും ആദരവും കുറച്ച് കൂടുതലാണ് .. മമ്മൂട്ടിയുടെ കണ്ണൊന്ന് നിറഞ്ഞാൽ ഉള്ളുപിടക്കുന്നവർണ് നമ്മൾ മലയാളികൾ.
ഇപ്പോഴിതാ മമ്മൂട്ടിയുടെ ജീവിതം പാഠപുസ്‌തകത്തിൽ ഇടംനേടിയിരിക്കുകയാണ്. മഹാരാജ് കോളേജിൻ്റെ സിലബസിലാണ് മമ്മൂട്ടി ഇടംപിടിച്ചിരിക്കുന്നത്. കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥികൾക്കുള്ള ‘സെൻസിങ്ങ് സെല്ലുലോയിഡ്- മലയാള സിനിമയുടെ ചരിത്രം’ എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യ വിഷയമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവിതത്തോടൊപ്പം അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

