AI girlfriend

സ്വിസ് നിരയെ തളച്ചിട്ട് സമനില പിടിച്ച് ഖത്തർ .1-1

സ്വിസ് മുന്നേറ്റ നിരയെ തളച്ചിട്ട് സമനില പിടിച്ച് ഖത്തർ
ഗോൾ വല കാത്ത അബുനാഡയുടെ ഒറ്റയാൾ പോരാട്ടം ഒന്നുകൊണ്ടു മാത്രമാണ് ഖത്തർ പ്രതിരോധിച്ചുനിന്നത്. തകര്‍ത്തുകളിച്ചിട്ടും 17–ാം മിനിറ്റിൽ ബ്രീല്‍ എംബോളോയുടെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ സ്വിറ്റ്സർലൻഡിന് രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ബൗലം ഖൗക്കിയിലൂടെ ഖത്തർ മറുപടിയൊരുക്കുകയായിരുന്നു. ഇന്‍ജറി ടൈമിലായിരുന്നു ഖത്തറിന്റെ സമനില ഗോൾ. ആദ്യ പകുതി ചടുലമായിരുന്ന പോരാട്ടത്തിന്റെതായിരുന്നു. സ്വിസ് നിരന്തരം അക്രമണം അഴിച്ചു വിട്ട് ഖത്തർ പ്രതിരോധ നിരയെ തകർത്തിട്ടും സ്വിസ് ഗോൾ മുന്നേറ്റം നടത്താൻ കഴിയാതെ മടങ്ങി
കിക്കോഫിനു പിന്നാലെ ഇരു ടീമുകളുടെയും മുന്നേറ്റങ്ങളോടെയാണു മത്സരം തുടങ്ങിയത്. ഒന്നാം മിനിറ്റിൽ എംബോളോ സ്വിറ്റ്സർലൻഡിനു വേണ്ടിയും രണ്ടാം മിനിറ്റിൽ എഡ്മിൽസൻ ജൂനിയർ ഖത്തറിനായും അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ആദ്യ മിനിറ്റുകളിൽ തന്നെ ഖത്തറിനെ പ്രതിരോധത്തിലേക്ക് തളച്ചിടാൻ സ്വിറ്റ്സർലൻഡിനു സാധിച്ചു. പന്തുമായി നിരന്തരം സ്വിസ് താരങ്ങൾ ഇരചെത്തിയതോടെ ഖത്തർ പ്രതിരോധം ആടിയുലഞ്ഞു. അതിന്റെ ഫലമായിരുന്നു സ്വിറ്റ്സർലൻഡിന്റെ ആദ്യ ഗോൾ. പന്തു വാങ്ങി ഖത്തർ ബോക്സിലെത്തിയ എട്ടാം നമ്പർ താരം റെമോ ഫ്രൗലറെ ഖത്തർ ഗോൾ കീപ്പർ മഹമൂദ് അബുനാഡ‍ ഫൗൾ ചെയ്തു
വാർ പരിശോധനകൾക്കു ശേഷമാണ് സ്വിറ്റ്സർലൻഡിന് അനുകൂലമായി പെനാൽറ്റി അനുവദിച്ചത്. 16–ാം മിനിറ്റിലെ ഫൗളിന്റെ പേരിൽ അബുനാഡ യെല്ലോ കാർഡ് കണ്ടു. കിക്കെടുത്ത ബ്രീൽ എംബോളോ സ്വിറ്റ്സർലൻഡിനെ മുന്നിലെത്തിച്ചു. 1–0. ഖത്തറിൽ നടന്ന ലോകകപ്പിലും സ്വിറ്റ്സർലൻഡിന്റെ ആദ്യ ഗോളടിച്ചത് എംബോളോ ആയിരുന്നു.
എന്നാൽ 94–ാം മിനിറ്റിൽ ഖത്തർ സമനില ഗോൾ മടക്കി ഞെട്ടിച്ചു. എൽ അഹമ്മദ് പെനാൽറ്റി ഏരിയയിലേക്കു നൽകിയ ക്രോസിൽ ക്യാപ്റ്റൻ ബുവാലം ഖൗഖി തല വയ്ക്കുകയായിരുന്നു. ബുള്ളറ്റ് ഹെഡർ പിടിച്ചെടുക്കാൻ സ്വിസ് ഗോളി കോബെലിനും സാധിച്ചില്ല. സ്കോർ 1–1. പിന്നീടൊരു ഗോൾ മടക്കാനുള്ള സമയം സ്വിറ്റ്സർലൻഡിനു ലഭിക്കാതെ പോയതോടെ മത്സരം 1–1ന് സമനിലയിൽ പിരിഞ്ഞു


82–ാം മിനിറ്റിൽ ഖത്തറിന്റെ പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് സ്വിസ് താരങ്ങളുടെ മികച്ച നീക്കങ്ങൾക്കൊടുവിൽ യൊഹാൻ മൻസാംബിയുടെ ഷോട്ട്. 65–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ താരം അടിച്ച പന്ത് പുറത്തേക്കു പോയി. 85–ാം മിനിറ്റിൽ പന്തുമായി ഖത്തറിന്റെ പെനാൽറ്റി ഏരിയയിലേക്കു കയറിയ ബ്രീൽ എംബോളോ സുവർണാവസരം നഷ്ടമാക്കി. പെനാല്‍റ്റി ആർക്കിന് അകത്തുനിന്ന് ഖത്തർ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിയാൻ ശ്രമിച്ച എംബോളോ പന്ത് കൈവിട്ടുകളഞ്ഞു. 90–ാം മിനിറ്റിൽ സമനില ഗോള്‍ നേടാനുള്ള സുവർണാവസരം ഖത്തർ താരം അലാല്‍ദിനും വിട്ടുകളഞ്ഞു. ഖത്തർ താരത്തിന്റെ ദുർബലമായ ഷോട്ട് സ്വിസ് ഗോളി അനായാസം പിടിച്ചെടുത്തു. രണ്ടാം പകുതിക്ക് ആറു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്.
പിന്നീടൊരു ഗോൾ മടക്കാനുള്ള സമയം സ്വിറ്റ്സർലൻഡിനു ലഭിക്കാതെ പോയതോടെ മത്സരം 1–1ന് സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ ആതിഥേയരായിട്ടും മൂന്നു കളികളും തോറ്റുപുറത്തായ ഖത്തറിന്, 2026 ൽ‍ ആദ്യത്തെ പോയിന്റും സ്വന്തമായി. മലയാളി താരം ടഹ്സിൻ അഹമ്മദിന്റെ കളി കാണാൻ ആരാധകർ ഉറക്കമിളച്ചു കാത്തിരുന്നെങ്കിലും അതു സംഭവിച്ചില്ല. ടീമില്‍ അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ ഖത്തർ ഉപയോഗിച്ചെങ്കിലും ടഹ്സിന് ബഞ്ചിൽ തന്നെയായിരുന്നു സ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *