തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്‌ലറെ ക്കുറിച്ചുള്ള പരാമർ ശത്തെ തള്ളി കോൺഗ്രസ് നേതൃത്വം.
ഹൈദരബാദ്:തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്‌ലറെക്കുറിച്ചുള്ള പരാമർശത്തെ തള്ളി കോൺഗ്രസ് നേതൃത്വ. രേവന്ത് റെഡ്ഡിയുടെ പ്രസ്താവന തികച്ചും അസ്വീകാര്യമാണെന്നും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പൊതുവേദികളിൽ സംസാരിക്കുമ്പോൾ കൂടുതൽ അച്ചടക്കം പാലിക്കണമെന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തെലങ്കാനയിലെ കയ്യേറ്റ വിരുദ്ധ ദൗത്യസേനയായ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്‌ഷൻ ഏജൻസിക്ക് (HYDRAA) പ്രചോദനമായത് അഡോൾഫ് ഹിറ്റ്ലർ ആണെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം.ബി.ജെ.പി, ബി.ആർ.എസ്, ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നിരയും മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

