AI girlfriend

പശ്ചിമ ബംഗാളിൽ ക്രൈസ്തവ കുടുംബങ്ങൾക്ക് നേരെ ബജ്റംഗ് ദൾ ആക്രമണം. പെൺകുട്ടിയെ ലൈംഗി കാതിക്രമം നടത്തി

കൊൽക്കത്ത: പശ്‌ചിമബംഗാളിൽ ക്രൈസ്‌തവർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിക്കുന്നു.

പശ്ചിമ മെദിനിപ്പൂരിലെ 3 ക്രൈസ്തവ കുടുംബങ്ങൾക്ക് നേരെയാണ് ആക്രമണംനടന്നത്. കുടുംബങ്ങളെ ആക്രമിച്ചത് ബജ്‌രംഗ്ദൾ പ്രവർത്തകരാണെന്നും ആക്രമിക്കപ്പെട്ട കുടുംബങ്ങളെ നിർബന്ധിച്ച് ഘർ വാപസിക്ക് വിധേയരാക്കിയതായും പ്രദേശത്തെ മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. അക്രമിക്കപ്പെട്ടവരിൽ സ്ത്രീയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും അടക്കം ഉണ്ടായിരുന്നു. ഇവർ ലൈംഗികാതിക്രമത്തിന് ഇരയാവുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 18 ന് തുടങ്ങിയ ബജ്‌രംഗ്ദൾ ആക്രമണം ഒക്ടോബർ 20 വരെ തുടരുന്നതായി ആക്രമിക്കപ്പെട്ട കുടുംബങ്ങൾ ആരോപിച്ചു.

ആക്രമികൾ തങ്ങളോട് ക്രൈസ്തവ മതത്തെ തള്ളിപ്പറയാനും മതം മാറാനും ദുർഗ പൂജക്ക് അഞ്ജലി അർപ്പിക്കാനും നിർബന്ധിച്ചതായി ആക്രമിക്കപ്പെട്ട ക്രൈസ്തവ വിശ്വാസികൾ പറഞ്ഞു. ഒക്ടോബർ 18 ന് ഒരു സംഘം ബജ്‌രംഗ്ദൾ അംഗങ്ങൾ വീട്ടിലേക്ക് കയറിവരികയും ക്രൈസ്തവ മതം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു. അനുസരിക്കാത്തതിനെ തുടർന്ന് അക്രമികൾ കുടുംബാംഗങ്ങളെ ആക്രമിച്ചു. കൂട്ടത്തിൽ ഒരു സ്ത്രീക്ക് ബോധക്ഷയം സംഭവിച്ചു. തങ്ങളുടെ 14 വയസ്സുള്ള മകളെയും ബജ്‌രംഗ്ദൾ ഗുണ്ടകൾ ആക്രമിക്കുകയും ശ്വാസം മുട്ടിക്കുകയും തുടർന്ന് അതിനെത്തുടർന്ന് വസ്ത്രം കീറിപ്പറിയുകയും ചെയ്തതായി കുടുംബം പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷമായി തങ്ങൾക്കെതിരെ നിരന്തരം അക്രമങ്ങൾ നടക്കുന്നതായി ആക്രമിക്കപ്പെട്ട കുടുംബങ്ങൾ പറഞ്ഞു. ബംഗാളിൽ കഴിഞ്ഞ അഞ്ചു മാസത്തിനിടെ ക്രൈസ്‌തവർക്കെതിരെ ഉണ്ടായത് അറുപതിൽ പരം ആക്രമങ്ങൾ ആണെന്ന് ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *