നാഷനൽ സ്റ്റാറ്റിറ്റിക്സ് 75ാം വാർഷികം; സർവേ ബോധവത്കരണം നടത്തി.
കോഴിക്കോട്: നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ 75-ാംവാർഷികത്തോട് അനുബന്ധിച്ച് കോഴിക്കോട് റീജണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ
സർവേ ബോധവത്കരണം നടത്തി.
സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരായ ഷാനവാസ്.എം. എം, ശ്രീജിത.വി, ദിലീപ്.എസ്.പൈ, പ്രവീഷ്.പി.എം എന്നിവരുടെ നേതൃത്വം നൽകി.
കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സർവ്വേകളെ കുറിച്ചുള്ള ബോധവൽക്കരണം നടത്തി.രാജ്യത്തിൻറെ പുരോഗതിക്കും വികസനത്തിനും പദ്ധതി രൂപീകരണത്തിനും ആവശ്യമായ നിർണായക വിവരങ്ങൾ നൽകുന്ന കേന്ദ്രസർക്കാർ സ്ഥാപനം കൂടിയാണ് എൻ.എസ്.ഒ. സർവ്വേ സൂപ്പർവൈസർമാരും സർവ്വേ എന്യൂമറേറ്റർമാരും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.

