പരാതിയുമായെത്തിയ യുവതിയെ നിരന്തരം മെസേജ് അയച്ചു ശല്യപെടുത്തിയ പോലീസുകാരന് സസ്പെൻഷൻ.
തിരുവല്ല :പരാതിയുമായെത്തിയ യുവതിയെ നിരന്തരം മെസേജ് അയച്ചു ശല്യപെടുത്തിയ പോലീസുകാരന് സസ്പെൻഷ. അടൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സുനിലിനാണ് സസ്‌പെന്‍ഷന്‍.
2022 നവംബറില്‍ തിരുവല്ലയില്‍ വച്ചുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് സുനിലിന് പരാതിക്കാരിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. പിന്നീട് ഇയാൾ വാട്‌സാപ്പിലൂടെ യുവതിക്ക് നിരന്തരം മെസേജ് അയയ്ക്കുകയായിരുന്നുവെന്നാണ് പരാതി.
സുനിലിന്റെ ശല്യം മൂലം വലഞ്ഞ യുവതി ഇയാൾക്കെതിരേ തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സുനിലിനെതിരെ കേസ് എടുത്തു. യുവതിയെ നിരന്തരമായി മെസേജ് അയച്ച് ശല്യപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നു.

