നഗരത്തിലെ സ്ത്രീ സുരക്ഷയെ ക്കുറിച്ച് അറിയാൻ വേഷം മാറി എത്തി കമ്മീഷണർ ,മൂന്ന്മണി ക്കൂറിനുള്ളില്‍ ശല്യം ചെയ്ത് സമീപിച്ചത് 40 ഓളം പുരുഷന്മാർ.
ഹൈദരാബാദ്:നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർത്ഥ അവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി സാധാരണക്കാരിയായി ബസ് സ്റ്റാൻഡിലെത്തി പൊലീസ് കമ്മീഷണർ. മൂന്ന്മണിക്കൂറിനുള്ളില്‍ ശല്യം ചെയ്ത് സമീപിച്ചത് 40 ഓളം പുരുഷന്മാ. ഹൈദരബാദിലാണ് സംഭവം. മല്‍ക്കാജ്ഗിരി പൊലീസ് കമ്മീഷണർ വി. സുമതി ഐ.പി.എസ് ആണ് വേറിട്ട പരീക്ഷണവുമായി സേനയുടെ പരിമിതികള്‍ നേരിട്ടറിഞ്ഞത്. മേയ് ഒന്നിന് അർദ്ധരാത്രിയില്‍ ഹൈദരബാദ് നഗരത്തിലെ തിരക്കേറിയ ദില്‍സുഖ്‌നഗർ ബസ് സ്റ്റാൻഡിന് സമീപം സാധാരണ വസ്ത്രം ധരിച്ച് ഒരു യാത്രക്കാരിയെന്ന വ്യാജേന ഇവർ മൂന്ന് മണിക്കൂറോളമാണ് ചെലവഴിച്ചത്. അർദ്ധരാത്രി 12:30 മുതല്‍…

