മെസ്സി ഇന്ത്യയിൽ എത്തും .ഡിസംബർ 13 ന് മുംബൈയിൽ.. .
മുംബൈ | ലോക ഫുട്‌ബോളിലെ ഇതിഹാസതാരം ലയണല്‍ മെസ്സി ഇന്ത്യയിലെത്തുന്നു. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് പര്യടനം. ഡിസംബര്‍ 14ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കുന്നതിനാണ് മെസ്സി എത്തുന്നത്. പരിപാടിയുടെ സംഘാടകരായ വിസ്‌ക്രാഫ്റ്റിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എം സി എ) ഇതിനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈ കൂടാതെ കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളിലും മെസ്സി എത്തും. 13 വര്‍ഷത്തിനു ശേഷമാണ് മെസ്സി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താനിരിക്കുന്നത്. ഇതിനു മുമ്പ് 2011ല്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനായി താരം എത്തിയിരുന്നു. സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനിയന്‍ യുവനിര, വെനസ്വേലയെ പരാജയപ്പെടുത്തിയിരുന്നു.

