വടകര തോണി മറിഞ്ഞു കാണാതായ മത്സ്യ തൊഴിലാളിക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതം
വടകര: വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി . ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് വടകര ഇരിങ്ങലിൽ അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി കടലിൽ പോയ പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറുമാണ് അപകടത്തിപ്പെട്ടത്.
അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു. എന്നാൽ സുബൈറിനെ കാണാതാവുകയായിരുന്നു. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. അപകടത്തിൽപ്പെട്ട തോണി ഇന്നലെ രാത്രി തന്നെ കരയ്‌ക്കെത്തിച്ചു.
കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തോഴിലാളികളുടെയും ഫിഷറീസ് ഡിപ്പാർട്മെന്റിന്റെയും റെസ്ക്യൂ ബോട്ടുൾപ്പടെ കടലിൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി നേവിയുടെ സഹായവും തേടിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതിനനുസരിച്ച് നേവിയുടെ ഹെലികോപ്റ്റർ എത്തുമെന്ന് അധികൃതർ അറിയിച്ചു. നാട്ടുകാരും വിവിധ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്

