ഒന്നും സംസാരിക്കാതെ ദമ്പതികൾ ഒന്നിച്ചു ജീവിച്ചത് 20 വർഷം, ഇതിനിടയിൽ 3മക്കൾ…വൈറലായി കുടംബ കഥ …..

ടോക്കിയോ:’ഒന്നിച്ചു ജീവിക്കുമ്പോഴും ഒരക്ഷരം സംസാരിക്കാതിരിക്കാൻ പറ്റുമോ? പ്രത്യേകിച്ച് ദമ്പതികൾക്ക്
ഏറിയാൽ ഒന്നോ രണ്ടോ ദിവസം കൂടിയാൽ അല്പ ദിവസം …. ഇതൊന്നും വാർത്തയല്ല.
എന്നാൽ ഒന്നിച്ചു ജീവിച്ച് മൂന്ന് കുട്ടികളുണ്ടായി ദമ്പതികളായി കഴിയുന്ന രണ്ടു പേർ
മിണ്ടാതിരുന്നത് 20 വർഷം
20 വർഷം വരെ ഭാര്യയോടെ ഒരക്ഷരം പോലും സംസാരിക്കാതെ ജീവിച്ച ഒരു ജപ്പാൻകാരന്റെ ജീവിതമാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിപ്പിച്ചിരിക്കുന്നത്. ജപ്പാനിലെ നാരയില്‍ നിന്നുളള ഒട്ടോ കതയാമ എന്ന മനുഷ്യൻ തന്റെ ഭാര്യയായ യുമിയോട് 20 വർഷം സംസാരിച്ചിരുന്നില്ല.
ഇരുവരും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇക്കാലയളവില്‍ തന്നെ ഒട്ടോ കതയാമ മൂന്ന് കുട്ടികളുടെ പിതാവുമായി.

 

ചെറിയ ആംഗ്യങ്ങളിലൂടെയും തലയാട്ടലിലൂടെയുമാണ് ഒട്ടോ ഭാര്യയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. യുമി പലതവണ ഇയാളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനുളള കാരണവും ഒട്ടോ വെളിപ്പെടുത്തിയിട്ടുണ്ട്.
ഭാര്യ തന്നെ ഒറ്റപ്പെടുത്തിയതുകൊണ്ടാണ് സംസാരിക്കാത്തതെന്നായിരുന്നു അയാളുടെ മറുപടി. യുമി എല്ലാ ശ്രദ്ധയും മക്കള്‍ക്കാണ് നല്‍കിയിരുന്നത്. ആദ്യം തനിക്ക് അത് അസ്വസ്ഥമായി തോന്നി. പിന്നീടത് അസൂയയായി. ഒരുപാട് സങ്കടമുണ്ടായി. ഇതോടെയാണ് ഭാര്യയോട് ഇനി സംസാരിക്കണ്ടെന്ന തീരുമാനത്തിലെത്തിയതെന്ന് അയാള്‍ പറയുന്നു. ഭാര്യയോട് സംസാരിക്കാതിരുന്നപ്പോള്‍ ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും പിന്നീട് ശീലമായി മാറിയെന്നും ഒട്ടോ പറയുന്നു.
തന്റെയും ഭാര്യയുടെയും ഈ പെരുമാറ്റം കണ്ടാണ് മക്കള്‍ വളർന്നത്. അവർ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഒട്ടോ പറഞ്ഞു. മക്കള്‍ ടിവി ഹോക്കൈഡോ എന്ന ജാപ്പനീസ് ടെലിവിഷൻ ഷോയുമായി ബന്ധപ്പെടുകയായിരുന്നു. ദമ്ബതികള്‍ക്കായി അവർ ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയൊരുക്കി. വർഷങ്ങള്‍ക്കു മുൻപ് ഒട്ടോയും യുമിയും ഡേറ്റിംഗ് ആരംഭിച്ച സ്ഥലത്തുവച്ചായിരുന്നു കൂടിക്കാഴ്ച്ച.
ആദ്യം ഒട്ടോയ്ക്ക് യുമിയോട് സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ കുറച്ചുസമയത്തിനുളളില്‍ കൊണ്ട് അയാള്‍ ഭാര്യയോട് സംസാരിച്ചു. 20 വർഷം ഒരക്ഷരം പോലും സംസാരിച്ചില്ലെങ്കില്‍ പോലും തന്നെ നന്നായാണ് ഒട്ടോ സംരക്ഷിച്ചതെന്നും യുമി പറഞ്ഞു. ദമ്ബതികളുടെ ഈ അവസ്ഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ജപ്പാനിലെ പല ദമ്ബതികളും ഈ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഒട്ടുമിക്കവരുടെയും പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *