പാട്ടും നൃത്തവുമായി ചേകാടി നമയിൽ ഞാറു നട്ടു.
വയനാട്. : വയനാടിന്റെ ഗോത്രവിഭാഗങ്ങളുടെ കാർഷിക ഉത്സവമായ ‘കമ്പള നാട്ടി’ ഞാറു നടീലിനു ചേകാടി പാടശേഖരത്തിൽ ആഘോഷ തിമിർപ്പോടെ തുടക്കം കുറിച്ചു.
നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ആളുകൾ പാട്ടും നൃത്തവുമായി നാറു നടീൽ ആഘോഷത്തിൽ പങ്കെടുത്തു
വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത ചേകാടി 150 ലേറെ ഏക്കർ പാടശേഖരത്തിലാണ്
കൃഷി ഇറക്കിയത്. അപൂർവ ഇനമായ ഗന്ധകശാല യാണ് ഇവിടെ പ്രധാനമായും വിളയിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി നിർവഹിച്ചു ഐസി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷതവഹിച്ചു
ജനപ്രതിനിധികൾ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സ്വാഗതവും ശിവപ്രസാദ് വിലങ്ങാടി നന്ദിയും പറഞ്ഞു

