പ്രവാസി മലയാളി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു.

ദമാം∙ പ്രവാസി മലയാളി സൗദിയിൽ കുഴഞ്ഞുവീണ് മരിച്ചു ദമാമിൽ, സീക്കോക്കിന് സമീപമുള്ള മൊബൈൽ കടയിൽ വച്ചാണ് മലപ്പുറം ആനക്കയം സ്വദേശി അബ്ദുസ്സലാം (50) കുഴഞ്ഞുവീണത്. കേടായ മൊബൈൽ ഫോൺ നന്നാക്കുന്നതിന് സീക്കോയിലുള്ള മൊബൈൽ സർവീസ് കടയിൽ നൽകി തിരികെ വാങ്ങാൻ കാത്തിരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. കടയിലുണ്ടായിരുന്നവർ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പതിനാല് വർഷമായി ദമാമിൽ സ്വകാര്യ സ്ഥാപനത്തിൽ എയർ കണ്ടീഷണർ റിപ്പയറിങ് ജോലി ചെയ്തുവരികയായിരുന്ന അബ്ദുസ്സലാം ഒരു വർഷം മുൻപ് അവധിക്ക് നാട്ടിൽ പോയിരുന്നു. ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി വീട്ടുകാരുടെ ആഗ്രഹപ്രകാരം ദമാമിൽ ഖബറടക്കം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *